Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രഭാത സവാരിക്കിടെ അപകടം: രണ്ടുപേരുടെ സംസ്കാരം ഇന്ന്

text_fields
bookmark_border
വിക്രമൻ നായരുടെ സംസ്കാരം നടത്തി
പ്രഭാത സവാരിക്കിടെ അപകടം: രണ്ടുപേരുടെ സംസ്കാരം ഇന്ന്
cancel
camera_alt

നൂ​റ​നാ​ട് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് വീ​ട്ടി​ൽ ക​ഴി​യു​ന്ന രാ​ജ​ശേ​ഖ​ര​ൻ നാ​യ​രെ മ​ന്ത്രി പി. ​പ്ര​സാ​ദ് സ​ന്ദ​ർ​ശി​ക്കു​ന്നു 

ചാരുംമൂട്: പ്രഭാത സവാരിക്കിടെ ടോറസ് ലോറിയിടിച്ച് മരിച്ച മൂന്നുപേരിൽ പണയിൽ താഴമംഗലത്ത് വിക്രമൻ നായരുടെ (58) സംസ്കാരം നടത്തി. കഴിഞ്ഞ ദിവസം നൂറനാട് പള്ളിമുക്ക്-ആനയടി റോഡിലുണ്ടായ അപകടത്തിൽ എരുമക്കുഴി വാലുകുറ്റിയിൽ വി.എം. രാജു (66), എരുമക്കുഴി കലാമന്ദിരം രാമചന്ദ്രൻ നായർ (73) എന്നിവരായിരുന്നു മരിച്ച മറ്റ് രണ്ടുപേർ.

ഇവരുടെ സംസ്കാരം ശനിയാഴ്ച നടക്കും. അടൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിക്രമൻ നായരുടെ മൃതദേഹം വെള്ളിയാഴ്ച വിലാപയാത്രയായാണ് വീട്ടിലെത്തിച്ചത്. ഉച്ചക്ക് രണ്ടോടെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളുമടക്കം അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

മന്ത്രി പി. പ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്. അരുൺകുമാർ എം.എൽ.എ എന്നിവർ വസതിയിലെത്തി അനുശോചനം അറിയിച്ചു. രാമചന്ദ്രൻ നായർ, വി.എം. രാജു എന്നിവരുടെ വീടുകളിലും മന്ത്രിയും എം.പിയും എം.എൽ.എയും എത്തി. അപകടത്തിൽനിന്ന് രക്ഷപ്പെട്ട രാജശേഖരൻ നായരെയും ഇവർ സന്ദർശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident during morning ride: cremation of two today
Next Story