Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightവാറ്റുകേന്ദ്രത്തിൽ...

വാറ്റുകേന്ദ്രത്തിൽ റെയ്ഡ്: 1300 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും പിടിച്ചു

text_fields
bookmark_border
വാറ്റുകേന്ദ്രത്തിൽ റെയ്ഡ്:  1300 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും പിടിച്ചു
cancel
camera_alt

റെ​യ്ഡി​ൽ പി​ടി​കൂ​ടി​യ ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി നൂ​റ​നാ​ട് എ​ക്സൈ​സ് സം​ഘം

ചാ​രും​മൂ​ട്: വ​ള്ളി​കു​ന്നം പേ​ച്ചി​റ​യി​ൽ വ​ൻ വ്യാ​ജ വാ​റ്റു​കേ​ന്ദ്ര​ത്തി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 1300 ലി​റ്റ​ർ കോ​ട​യും 30 ലി​റ്റ​ർ ചാ​രാ​യ​വും ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

നൂ​റ​നാ​ട് എ​ക്സൈ​സ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ അ​ബ്​​ദു​ൽ ഷു​ക്കൂ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി കാ​വ​ൽ​നി​ന്ന് വ്യാ​ജ​വാ​റ്റ് ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

നാ​ലു​വ​ശ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഈ ​പ്ര​ദേ​ശ​ത്ത് സാ​ഹ​സി​ക​മാ​യി എ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട വാ​റ്റ് സം​ഘം വെ​ള്ള​ത്തി​ൽ ചാ​ടി ക​ട​ന്നു​ക​ള​ഞ്ഞു. ഇ​വ​ർ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ട്ടു​ക​ത്തി

തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി എ​ക്സൈ​സ് പ​റ​ഞ്ഞു.

റെ​യ്ഡി​ൽ സ​ന്തോ​ഷ് കു​മാ​ർ, സി.​ഇ.​ഒ മാ​രാ​യ അ​നു, ശ്യാം​ജി, സീ​നു​ലാ​ൽ, അ​ശോ​ക​ൻ, രാ​ജീ​വ്, താ​ജു​ദ്ദീ​ൻ, ഡ്രൈ​വ​ർ സ​ന്ദീ​പ് കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excisearrackcharummoodu
Next Story