Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.ബി.എൽ രണ്ടാംസീസൺ...

സി.ബി.എൽ രണ്ടാംസീസൺ മൂന്നാംമത്സരം ഇന്ന്​; ആവേശത്തിരയിൽ പുളിങ്കുന്ന്

text_fields
bookmark_border
CBL Second Season Third Match
cancel

ആ​ല​പ്പു​ഴ: ചാ​മ്പ്യ​ൻ​സ്​ ബോ​ട്ട്​ ലീ​ഗ്​ (സി.​ബി.​എ​ൽ) ര​ണ്ടാം​സീ​സ​ണി​ലെ രാ​ജീ​വ്​ ഗാ​ന്ധി ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള മ​ത്സ​ര​വ​ള്ളം​ക​ളി ശ​നി​യാ​ഴ്ച പു​ളി​ങ്കു​ന്നാ​റ്റി​ൽ ന​ട​ക്കും. നെ​ഹ്​​റു​ട്രോ​ഫി​യി​ൽ തു​ട​ക്ക​മി​ട്ട സി.​ബി.​എ​ല്ലി​ന്‍റെ മൂ​ന്നാ​മ​ത്തെ മ​ത്സ​ര​മാ​ണി​ത്. ഉ​ച്ച​ക്ക്​ 2.30ന്​ ​പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന്​ ഗ​വ. ചീ​ഫ്​​വി​പ്പ്​ എ​ൻ. ജ​യ​രാ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. തോ​മ​സ്​ കെ. ​തോ​മ​സ്​ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഈ​വ​ർ​ഷ​ത്തെ സി.​ബി.​എ​ൽ ആ​ദ്യ​മ​ത്സ​ര​മാ​യ നെ​ഹ്​​റു​ട്രോ​ഫി​യി​ൽ പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട്​ ക്ല​ബ്​ തു​ഴ​ഞ്ഞ മ​ഹാ​ദേ​വി​കാ​ട്​ കാ​ട്ടി​ൽ തെ​ക്കേ​ൽ ചു​ണ്ട​നാ​ണ്​ കീ​രി​ടം നേ​ടി​യ​ത്. ക​രു​വാ​റ്റ​യി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​വ​രെ അ​ട്ടി​മ​റി​ച്ച്​ കു​മ​ര​കം എ​ൻ.​സി.​ഡി.​സി ബോ​ട്ട്​ ക്ല​ബ്​ തു​ഴ​ഞ്ഞ ന​ടു​ഭാ​ഗം ചു​ണ്ട​ൻ വി​ജ​യി​ച്ചു.​ ന​ടു​ഭാ​ഗം, ദേ​വ​സ്, ച​മ്പ​ക്കു​ളം, കാ​രി​ച്ചാ​ൽ, പാ​യി​പ്പാ​ട​ൻ, മ​ഹാ​ദേ​വി​കാ​ട്​ കാ​ട്ടി​ൽ തെ​ക്കേ​തി​ൽ, ആ​യാ​പ​റ​മ്പ്​ പാ​ണ്ടി, പ​യ​സ്​ ടെ​ൻ​ന്ത്, വീ​യ​പു​രം ചു​ണ്ട​നു​ക​ളാ​ണ്​ മാ​റ്റു​ര​ക്കു​ന്ന​ത്.

ര​ണ്ട് സി.​ബി.​എ​ൽ മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ 19 പോ​യ​ൻ​റു​മാ​യി മ​ഹാ​ദേ​വി​കാ​ട് കാ​ട്ടി​ൽ തെ​ക്കേ​തി​ൽ ചു​ണ്ട​ൻ, ന​ടു​ഭാ​ഗം ചു​ണ്ട​ൻ എ​ന്നി​വ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ടു​ന്നു. 16 പോ​യ​ന്റു​ക​ളോ​ടെ വീ​യ​പു​ര​മാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 14 പോ​യ​ന്‍റു​മാ​യി കേ​ര​ള പൊ​ലീ​സ് ബോ​ട്ട് ക്ല​ബി​ന്‍റെ ച​മ്പ​ക്കു​ളം നാ​ലാം​സ്ഥാ​ന​ത്തു​ണ്ട്. വേ​മ്പ​നാ​ട് ബോ​ട്ട് ക്ല​ബി​ന്‍റെ പാ​യി​പ്പാ​ട​ൻ, യു.​ബി.​സി കൈ​ന​ക​രി​യു​ടെ കാ​രി​ച്ചാ​ൽ, ടൗ​ൺ ബോ​ട്ട് ക്ല​ബി​ന്‍റെ സെ​ന്‍റ്​ പ​യ​സ് ടെ​ൻ​ന്ത്,കെ.​ബി.​സി-​എ​സ്.​എ​ഫ്.​ബി.​സി​യു​ടെ ആ​യാ​പ​റ​മ്പ് പാ​ണ്ടി, വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബി​ന്‍റെ ദേ​വാ​സ് എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ സ്ഥാ​ന​ക്കാ​ർ. ഓ​രോ ലീ​ഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും നാ​ല് ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും. ഇ​തി​ന് പു​റ​മെ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക്​ അ​ഞ്ച് ല​ക്ഷ​വും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക്​ മൂ​ന്നു​ല​ക്ഷ​വും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കും ഒ​രു​ല​ക്ഷ​വും അ​ധി​ക​മാ​യി ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBL Second Season
News Summary - CBL Second Season Third Match
Next Story