22 ലിറ്റർ വിദേശമദ്യവുമായി പിടിയിൽ
text_fieldsമാരാരിക്കുളം: അനധികൃതമായി സൂക്ഷിച്ച 22 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20ാം വാർഡ് പൊള്ളേത്തൈ തൊട്ടുങ്കൽ വീട്ടിൽ സന്തോഷാണ് (47) അറസ്റ്റിലായത്.
മണ്ണഞ്ചേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീടിനോട് ചേർന്ന ഷെഡ്ഡിലും ഇയാള്‍ ഉപയോഗിക്കുന്ന സ്കൂട്ടറിനുള്ളിലുമായി 44 കുപ്പികളിലായി 22 ലിറ്റർ വിദേശ മദ്യമാണ് മണ്ണഞ്ചേരി പൊലീസ് കണ്ടെടുത്തത്. പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിതിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

