കറ്റാനം: കുടിവെള്ള േസ്രാതസ്സുകളിലും പാടശേഖരത്തും കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു. കണ്ടല്ലൂർ പേട്ടാളിമാർക്കറ്റ് വിഷ്ണു ഭവനത്തിൽ വിഷ്ണുവിന് (30) എതിരെയാണ് കേസ്. കട്ടച്ചിറ പാടശേഖരം, നീരൊഴുക്ക് തോട്, റോഡരികിലെ കുളങ്ങൾ എന്നിവിടങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിലാണ് നടപടി.
രാത്രി വാഹന നമ്പർ മറച്ച വാഹനത്തിൽ എത്തിയാണ് മാലിന്യം തള്ളിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഗതികെട്ടതോടെ പ്രദേശവാസികൾ സി.സി ടി.വി സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച പാറക്കൽമുക്ക് മങ്ങാരം റോഡിൽ വടുതല കുളത്തിൽ മാലിന്യം നിക്ഷേപിച്ച വള്ളികുന്നം കൈമൂട്ടിൽ കിഴക്കതിൽ വിഷ്ണുരാജിെൻറ ഉടമസ്ഥതയിലുള്ള ലോറി ദൃശ്യത്തിൽ പതിഞ്ഞതോടെയാണ് തെളിവ് ലഭിച്ചത്.
അതിനിടെ കൊട്ടാരക്കര പുത്തൂർ പ്രദേശത്ത് മാലിന്യം തള്ളുന്നതിനിടെ നാട്ടുകാർ വാഹനം പിടികൂടി പൊലീസിന് കൈമാറിയിരുന്നു. ഇതിെൻറ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർക്ക് എതിരെ കേസെടുത്തത്.