കാർ തടഞ്ഞുനിർത്തി കവർച്ച; ഒരാൾ അറസ്റ്റിൽ
text_fieldsമിഥുൻ
കായംകുളം: ദേശീയപാതയിൽ പട്ടാപ്പകൽ കാർ യാത്രികരെ തടഞ്ഞുനിർത്തി അക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മറ്റുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ചിറക്കടവം വിജയഭവനത്തിൽ മിഥുനാണ് (26) അറസ്റ്റിലായത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊറ്റുകുളങ്ങര കിഴക്കയ്യത്ത് ഷാജഹാൻ (55), ആലപ്പുഴ മെഡിക്കൽ കോളജ് ജീവനക്കാരനായ പൊന്നാറയിൽ മുഹമ്മദ് റാഫി (41), ഒറകാറശ്ശേരിൽ സലീമിെൻറ ഭാര്യ മൈമൂനത്ത് (48) എന്നിവരെ അക്രമിച്ച് 9,85,000 തട്ടിയെടുത്ത കേസിലാണ് നടപടി. കൊറ്റുകുളങ്ങര ഇടശ്ശേരി ജങ്ഷനിൽ ചൊവ്വാഴ്ച വൈകീട്ട് 3.30 ഒാടെയായിരുന്നു സംഭവം.
വടിവാളിനും കമ്പിവടിക്കുമുള്ള അക്രമത്തിൽ ഷാജഹാനും റാഫിക്കും സാരമായി പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്തുനിന്ന് നാട്ടുകാരാണ് മിഥുനെ പിടികൂടി പൊലീസിന് കൈമാറിയത്.