ചാരുംമൂട്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജാഗ്രതസമിതി നടത്തിയ ശുചീകരണ പ്രവർത്തനത്തിനിടെ കഞ്ചാവുപൊതികൾ കണ്ടെടുത്തു. ആദിക്കാട്ടുകുളങ്ങര വടക്ക് ഒമ്പതാം വാർഡിൽ പൊന്മാന ഭാഗത്തെ കനാൽ പുറേമ്പാക്കിൽനിന്നാണ് കഞ്ചാവുപൊതികളും പാക്കിങ് പേപ്പറുകളും മറ്റും ലഭിച്ചത്. കനാൽ പുറേമ്പാക്കിലെ ഷെഡിെൻറ പരിസരത്തുനിന്നാണ് ഇത് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ എ. നൗഷാദ് വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ നൂറനാട് എസ്.ഐ ആർ. അൽത്താഫിന് ഇത് കൈമാറി.
കഴിഞ്ഞ ദിവസം അജ്ഞാതെൻറ മൃതദേഹം കണ്ട സംഭവത്തിൽ ദുരൂഹത ഉടലെടുത്തിരുന്നു. ദിവസങ്ങൾക്കുമുമ്പ് ലഹരി ഉപയോഗിക്കുന്ന ചില യുവാക്കൾ ഇയാളെ മർദിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെ കഞ്ചാവുലോബിയും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സംഘങ്ങൾ തമ്മിൽ സംഘട്ടനങ്ങളും ബഹളവും പതിവാണെന്നും ആക്ഷേപമുണ്ട്