Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവോട്ടുറപ്പിക്കാൻ...

വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ; ചൂടിനെയും മറികടന്ന്​ പ്രചാരണം

text_fields
bookmark_border
വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ; ചൂടിനെയും മറികടന്ന്​ പ്രചാരണം
cancel

ആലപ്പുഴ: ജില്ലയിൽ ഒമ്പത് മണ്ഡലങ്ങളിലും പോരാട്ടചിത്രം തെളിഞ്ഞതോടെ വോട്ടുറപ്പിക്കാൻ സ്ഥാനാർഥികളുടെ നെട്ടോട്ടം. നാമനിർദേശകപത്രിക സമർപ്പിക്കാനുള്ള അവസാനദിവസം തിങ്കളാഴ്ചയാണ്. അവധിദിനമായ ഞായറാഴ്ച മുന്നണി സ്ഥാനാർഥികൾ വോട്ടുതേടിയുള്ള പരക്കം പാലിച്ചിലായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പൊള്ളുന്ന ചൂടിനെയും മറികടന്നാണ് സ്ഥാനാർഥികളും പ്രവർത്തകരും ഒത്തുചേർന്നത്. ഇനി 15 ദിവസം മാത്രമാണ് പ്രചാരണത്തിന് ലഭിക്കുന്നത്. കൂടുതൽ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇത് പര്യാപ്തമല്ലെന്നാണ് മുന്നണികളുടെ വിലയിരുത്തൽ.

അടുത്തയാഴ്ച പെസഹവ്യാഴാഴ്ച, ദുഃഖവെള്ളി, ഈസ്റ്റർ ആഘോഷങ്ങൾ എത്തുന്നതിനാൽ സമയം നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്. ആലപ്പുഴ യു.ഡി.എഫ് സ്ഥാനാർഥി എ.ഡി. തോമസ്, കായംകുളം യു.ഡി.എഫ് സ്ഥാനാർഥി എം. ലിജു, ചെങ്ങന്നൂർ യു.ഡി.എഫ് സ്ഥാനാർഥി എബി കുര്യാക്കോസ് എന്നിവർ തിങ്കളാഴ്ച പത്രികനൽകും. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന് ആലപ്പുഴയിൽ മത്സരിക്കുന്ന എം.ജെ. ജോബ് അടക്കമുള്ള എൻ.ഡി.എ സ്ഥാനാർഥികളും പത്രിക നൽകും.

യു.​ഡി.​എ​ഫ്​ സാ​ര​ഥി​ക​ൾ

എം. ​ലി​ജു (കാ​യം​കു​ളം)

കാ​യം​കു​ളം: ഹ​രി​പ്പാ​ട് കാ​ർ​ത്തി​ക​പ​ള്ളി സെ​ന്‍റ്​ തോ​മ​സ് ഹൈ​സ്‌​കൂ​ളി​ലെ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​നാ​യി വി​ദ്യാ​ർ​ഥി രാ​ഷ്​​ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ്​ തു​ട​ക്കം. ഹ​രി​പ്പാ​ട് ന​ങ്ങ്യ​ർ​കു​ള​ങ്ങ​ര ടി.​കെ. എം.​എം കോ​ള​ജി​ലെ സ​ർ​വ​ക​ലാ ശാ​ല കൗ​ൺ​സി​ല​റാ​യി. തി​രു​വ​ന​ന്ത​പു​രം ഗ​വ. ലോ ​കേ​ള​ജി​ലെ മാ​ഗ​സി​ൻ എ​ഡി​റ്റ​ർ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം, കെ.​എ​സ്.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം, ഡി.​സി.​സി പ്ര​സി​ഡ​ന്റ്, കെ.​പി.​സി.​സി സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​​ൽ കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. 2011, 2016, 2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ച്ചു. ആ​ല​പ്പു​ഴ ചെ​റു​ത​ന സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: അ​മ്പി​ളി. മ​ക്ക​ൾ: ഗാ​ർ​ഗി പ്രി​യ​ദ​ർ​ശി​നി, ഗ​ഗ​ന പ്രി​യ​ദ​ർ​ശി​നി.

എ​ബി കു​ര്യാ​ക്കോ​സ്​ (ചെ​ങ്ങ​ന്നൂ​ർ)

ചെ​ങ്ങ​ന്നൂ​ർ: കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. 1978ല്‍ ​പ്രീ​ഡി​ഗ്രി പ​ഠ​ന​കാ​ല​ത്ത്​ കെ.​എ​സ്.​യു​വി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. കെ.​എ​സ്‌.​യു സം​സ്ഥാ​ന ക​ലാ​വേ​ദി ക​ൺ​വീ​ന​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്‍റ്, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ​നി​ന്ന്​ യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ കൗ​ൺ​സി​ല​റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​മാ​യി​രു​ന്നു.

കെ.​ടി.​ഡി.​സി ബോ​ർ​ഡ് അം​ഗം, എം​പ്ലോ​യ്മെ​ന്‍റ് പ്രൊ​വി​ഡ​ന്റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കേ​ര​ള റീ​ജി​യ​ൻ ബോ​ർ​ഡ് അം​ഗം, ടെ​ലി​ഫോ​ൺ അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗം എ​ന്നീ പ​ദ​വി​ക​ളം വ​ഹി​ച്ചി​രു​ന്നു. 36 വ​ർ​ഷ​മാ​യി ചെ​ങ്ങ​ന്നൂ​ർ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​ണ്. ഭാ​ര്യ ഡോ. ​ലി​ജി ചെ​റി​യാ​ന്‍ (ചെ​ങ്ങ​ന്നൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് റി​ട്ട. അ​ധ്യാ​പി​ക) മ​ക്ക​ള്‍: ഏ​ബ​ൽ, ആ​ഷ​ര്‍. മ​രു​മ​ക​ള്‍: മ​രി​യ ഏ​ബ​ൽ.

ജി. ​സു​ധാ​ക​ര​ൻ (സ്വ​ത​ന്ത്ര​ൻ) -​ അ​മ്പ​ല​പ്പു​ഴ

അ​മ്പ​ല​പ്പു​ഴ: 63 വ​ർ​ഷ​ത്തെ സി.​പി.​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ച് അ​മ്പ​ല​പ്പു​ഴ​യി​ൽ യു.​ഡി.​എ​ഫ്​ പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രം. വി.​എ​സ്, പി​ണ​റാ​യി മ​ന്ത്രി​സ​ഭ​ക​ളി​ൽ മ​ന്ത്രി​യാ​യി​രു​ന്നു. 43 വ​ർ​ഷം സി.​പി.​എം സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം, ഏ​ഴ്​ ത​വ​ണ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു. 1996ൽ ​കാ​യം​കു​ള​ത്തു​നി​ന്നും 2006, 2001, 2016 വ​ർ​ഷ​ങ്ങ​ളി​ൽ അ​മ്പ​ല​പ്പു​ഴ​യി​ൽ​നി​ന്നും വി​ജ​യി​ച്ചു. ര​ണ്ടു​ത​വ​ണ​ക​ളാ​യി സ​ഹ​ക​ര​ണം, ദേ​വ​സ്വം, പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി​യാ​യി​രു​ന്നു. താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത്‌​വേ​ട​ര​പ്ലാ​വ്‌ വാ​ർ​ഡി​ൽ ന​ല്ല​വീ​ട്ടി​ൽ പി. ​ഗോ​പാ​ല​ക്കു​റു​പ്പി​ന്റേ​യും എ​ൽ. പ​ങ്ക​ജാ​ക്ഷി​യു​ടേ​യും അ​ഞ്ചു​മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​യി ജ​ന​നം.

1967ൽ ​പ​ഠ​ന​കാ​ല​ത്ത് ത​ന്നെ സി.​പി.​എം അം​ഗ​മാ​യി. 1971ൽ ​എ​സ്.​എ​ഫ്.​ഐ​യു​ടെ ആ​ദ്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി. അ​ടി​യ​ന്ത​രാ​സ്ഥ​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ജാ​ഥ ന​യി​ച്ചു​ള്ള സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ പൊ​ലീ​സ് മ​ർ​ദ​ന​വും ജ​യി​ൽ​വാ​സ​വും അ​നു​ഭ​വി​ച്ചു. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ, ക​ശു​വ​ണ്ടി​ത്തൊ​ഴി​ലാ​ളി സ​മ​ര​ങ്ങ​ൾ, എ​ൻ.​ജി.​ഒ അ​ധ്യാ​പ​ക​രു​ടെ സ​മ​ര​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ അ​റ​സ്​​റ്റ്​ വ​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഡോ. ​ജൂ​ബി​ലി ന​വ​പ്ര​ഭ ആ​ല​പ്പു​ഴ എ​സ്‌.​ഡി. കോ​ള​ജ്‌ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. മ​ക​ൻ: ന​വ​നീ​ത്‌.

എ.​ഡി. തോ​മ​സ് (ആ​ല​പ്പു​ഴ)

ആ​ല​പ്പു​ഴ: ക​ന്നി​യ​ങ്കം. കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്റ്‌. മാ​രാ​രി​ക്കു​ളം വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ അ​ര​ശ​ർ​ക്ക​ട​വി​ൽ ഡോ​മി​നി​ക് ജാ​ക്സ​ന്റെ​യും അ​ക്കാ​മ്മ​യു​ടെ​യും മ​ക​ൻ. ചേ​ർ​ത്ത​ല സെ​ന്‍റ്​ മൈ​ക്കി​ൾ​സ് കോ​ള​ജ്​ യൂ​നി​യ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു. കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി അ​ഡ്ജു​ഡി​ക്കേ​ഷ​ൻ ക​മ്മി​റ്റി മെം​ബ​ർ, സേ​വാ​ദ​ൾ ജി​ല്ല സെ​ക്ര​ട്ട​റി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു. ന​വ കേ​ര​ള സ​ദ​സ്സു​മാ​യ ബ​ന്ധ​പ്പെ​ട്ട സ​മ​ര​ത്തി​നി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​നും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignCandidatesAlappuzhaKerala Assembly Election 2026
News Summary - Candidates campaign despite the heat to secure votes
Next Story