കസ്റ്റഡിയിലെടുത്ത ബസ് ഒരാഴ്ചയിലേറെയായി ദേശീയ പാതയോരത്ത്; ഗതാഗത തടസ്സമുണ്ടാക്കുന്നെന്ന് പരാതി
text_fieldsഗതാഗതതടസ്സമുണ്ടാക്കി ദേശീയപാതയോരത്ത് കിടക്കുന്ന ബസ്
അരൂർ: ദേശീയ പാതയോരത്ത് ചന്തിരൂർ ബസ് സ്റ്റോപ്പിനു മുന്നിൽ സ്വാകാര്യ ബസ് കിടക്കുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമാകുന്നു. അരൂർ പൊലിസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസാണ് പാതയോരത്ത് ഒരാഴ്ചയിലേറെയായി കിടക്കുന്നത്.
ചന്തിരൂർ ഗവ. സ്കൂളിനു മുന്നിലുള്ള ബസ് സ്റ്റോപ്പിനു സമീപമാണ് ബസ് കിടക്കുന്നത്. ഇതിന്റെ മറവുകാരണം വടക്കുഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നില്ലെന്ന് വിദ്യാർഥികളടക്കമുള്ള യാത്രക്കാർ പറയുന്നു. ഉയരപ്പാതയിലെ സർവിസ് റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ വീതികുറഞ്ഞ റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

