Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെട്ടിടത്തിന് ബലക്ഷയം; സ്‌കൂളിന്‍റെ അംഗീകാരം നഷ്ടമായി, കേസെടുത്ത് ബാലാവകാശ കമീഷൻ

text_fields
bookmark_border
കെട്ടിടത്തിന് ബലക്ഷയം; സ്‌കൂളിന്‍റെ അംഗീകാരം നഷ്ടമായി, കേസെടുത്ത് ബാലാവകാശ കമീഷൻ
cancel

കായംകുളം: കെട്ടിടത്തിന്‍റെ ബലക്ഷയത്താൽ ക്ലാസ് മുറികളുടെ അംഗീകാരം നഷ്ടമായ സ്കൂളിനെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു. കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂളിലെ ഒന്നും മൂന്നും ക്ലാസുകളുടെ അംഗീകാരമാണ് നഷ്ടമായത്. ബലക്ഷയം കാരണം ക്ലാസ് മുറികൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാതിരുന്നതാണ് പ്രശ്നമായത്. നാല് ക്ലാസുകളിലായി ആകെ 41 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ അംഗീകാരം നഷ്ടമായ രണ്ട് ക്ലാസുകളിലായി പഠിക്കുന്ന 20ലധികം കുട്ടികളുടെ പഠനം പ്രതിസന്ധിയിലായതാണ് ബാലാവകാശ കമീഷൻ ഇടപെടലിന് കാരണമായത്.

1916ൽ സ്ഥാപിച്ച സ്കൂൾ 2009 മുതൽ കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ അധ്യയനവർഷം തുടക്കത്തിൽ പള്ളിക്ക് സമീപമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയിരുന്നെങ്കിലും പരിശോധനയിൽ ക്ലാസ് മുറികൾക്ക് കേരള വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള വിസ്തീർണമില്ലെന്ന് കണ്ടെത്തിയതാണ് ഫിറ്റ്നസ് നിരസിക്കാൻ കാരണമായത്. അതേസമയം, പുതിയ കെട്ടിടനിർമാണത്തിന് പഞ്ചായത്തിൽ പ്ലാൻ സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ നിർമാണം ആരംഭിക്കുമെന്നുമാണ് മാനേജ്മെന്റ് പറയുന്നത്. സംഭവത്തിൽ കമീഷൻ അംഗം ടി.സി. ജലജ മോൾ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ കേസെടുക്കുകയായിരുന്നു. കുട്ടികൾക്ക് പഠനത്തിന് ബദൽ സംവിധാനം ഒരുക്കുന്നതിൽ മാനേജ്മെന്റ് അനാസ്ഥ കാണിച്ചുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. വിഷയത്തിൽ സ്കൂൾ മാനേജ്മെന്റ്, ജില്ല വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ, ജില്ല ശിശു സംരക്ഷണ ഓഫിസർ എന്നിവരിൽനിന്ന് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Building Decay Leads to Loss of School Recognition
Next Story