വളർത്തിയയാൾ മുങ്ങി; പട്ടിണിയിലായ നായ്ക്കളിലൊന്ന് ചത്തു
text_fieldsപട്ടിണിയിലായ നായ്ക്കൾ
അരൂർ: വീട് വാടകക്കെടുത്ത് മുന്തിയ ഇനം നായ്ക്കളെ വളർത്തിയയാൾ നായ്ക്കളെ ഉപേക്ഷിച്ച് മുങ്ങി. ഇതോടെ പട്ടിണിയിലായ നായ്ക്കളിലൊന്ന് ചത്തു. മറ്റ് നായ്ക്കളുടെ വിശന്നു വലഞ്ഞുള്ള കുരയിൽ പൊറുതിമുട്ടുകയാണ് സമീപവാസികൾ. അരൂർ പഞ്ചായത്ത് നാലാം വാർഡിൽ പൂച്ചനാട്ടിൽ പ്രദേശത്ത് കുമരോത്ത് കൃഷ്ണകൃപയിൽ സേതുവിന്റെ വീട് വാടകക്കെടുത്ത, ആലുവയിൽ പെറ്റ് ഷോപ്പ് നടത്തുന്ന യുവാവാണ് മുങ്ങിയത്. സിനിമക്കാർക്ക് നൽകാനെന്ന പേരിൽ രണ്ടു മാസം മുമ്പാണ് നായ്ക്കളെയുമായി വീട് വാടകക്കെടുത്തത്. കൊല്ലം സ്വദേശിയാണെന്നാണ് പറഞ്ഞിരുന്നത്. നായ്ക്കളെ പ്രത്യേകം കൂടുകളിലും കാർപോർച്ചിലും ടെറസിലും ജനൽ കമ്പികളിലും കെട്ടിയിട്ടാണ് വളർത്തിയിരുന്നത്. ഇവയുടെ കുരയും നിലവിളിയും നാട്ടുകാർക്ക് പ്രശ്നമായതോടെ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടുവാടക ലഭിക്കാതായതോടെ വീട്ടുടമസ്ഥനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മുങ്ങലിന്റെ കാരണം വ്യക്തമല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

