മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു; തൊഴിലാളികൾ രക്ഷപ്പെട്ടു
text_fieldsrepresentational image
ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വാടക്കൽ പാല്യത്തയ്യിൽ ഷെറിൻ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള എയ്ഞ്ചൽ മേരി എന്ന വള്ളമാണ് മറിഞ്ഞത്.
തിങ്കളാഴ്ച പുലർച്ച 3.15ഓടെ വാടക്കൽ പടിഞ്ഞാറ് കടലിലായിരുന്നു സംഭവം. ഷെറിൻ ഫിലിപ്പിനെ കൂടാതെ എട്ട് തൊഴിലാളികളുമുണ്ടായിരുന്നു. കൂറ്റൻ തിരമാലയിൽപ്പെട്ട് വള്ളത്തിന്റെ പലകകൾ പൊട്ടി. എൻജിൻ, വല എന്നിവ നഷ്ടമായി. തൊഴിലാളികളെ സമീപത്തെ വള്ളക്കാർ കരയിലെത്തിക്കുകയായിരുന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
സംഭവമറിഞ്ഞ് എച്ച്. സലാം എം.എൽ.എ സ്ഥലം സന്ദർശിച്ചു. സി.പി.എം കുതിരപ്പന്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ബി. ഉദയൻ, അംഗം ടി.ആർ. രാജേഷ്, ഗണേശൻ, എസ്. ബെന്നി, മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം ഷീന, ബനഡിക്റ്റ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

