അമിതവേഗത്തിൽ ബോട്ട് എത്തി; ഓളത്തിൽ ഹൗസ്ബോട്ട് മുങ്ങി
text_fieldsബോട്ടിന്റെ ഓളത്തിൽ മുങ്ങിയ ഹൗസ്ബോട്ട്
ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ എക്സ്പ്രസ് ബോട്ടിന്റെ അമിതവേഗത്തിൽ വേമ്പനാട്ടുകായലിൽ ഓളംതള്ളി ചെറിയ ഹൗസ്ബോട്ട് മുങ്ങിയതായി പരാതി. അഞ്ചുലക്ഷം രൂപയുടെ നഷ്ടം.
പോഞ്ഞിക്കര ഭാഗത്ത് തീരത്തെ കൽക്കെട്ടിനോട് ചേർത്ത് കെട്ടിയിട്ടിരുന്ന ഒറ്റനില ഹൗസ്ബോട്ടാണ് കായലിൽ മുങ്ങിയത്. പലക തകർന്ന് വെള്ളം കയറിയാണ് മുങ്ങിയത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ബോട്ടെത്തിയപ്പോൾ ഉണ്ടായ ശക്തമായ ഓളത്തിൽ തുടർച്ചയായി കൽക്കെട്ടിൽ ഇടിച്ചാണ് പലക തകർന്നതെന്ന് ഹൗസ്ബോട്ട് ഉടമ രാഹുൽ രമേശ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ അഗ്നിരക്ഷാസേന എത്തിയെങ്കിലും ഹൗസ് ബോട്ട് ഉയർത്താനായിട്ടില്ല. ഉൾനാടൻ ജലാശയത്തിൽ സഞ്ചരിക്കാൻ അനുവദിച്ചതിലും വേഗത്തിൽ എക്സ്പ്രസ് ബോട്ട് ഓടുന്നതിനാൽ ചെറിയവള്ളങ്ങൾക്ക് കേടുപാടുണ്ടാകുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

