Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി ലിജുവിനുനേരെ കരി​​ങ്കൊടി; ആറ്​ ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
പൊ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും​ത​ള്ളും
മന്ത്രി ലിജുവിനുനേരെ കരി​​ങ്കൊടി; ആറ്​ ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
cancel
camera_alt

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ശ​താ​ബ്​​ദി മ​ന്ദി​ര​ത്തി​ന്​ മു​ന്നി​ൽ മ​ന്ത്രി എം. ​ലി​ജു​വി​​നു​നേ​രെ ക​രി​​ങ്കൊ​ടി കാ​ണി​ക്കു​ന്ന ബി.​​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ ശ​താ​ബ്​​ദി മ​ന്ദി​ര​ത്തി​ന്​ മു​ന്നി​ൽ വാ​ഹ​നം​ത​ട​ഞ്ഞ്​ മ​ന്ത്രി എം. ​ലി​ജു​വി​നു​നേ​രെ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ക​രി​​​ങ്കൊ​ടി കാ​ട്ടി. പൊ​ലീ​സ്​ സു​ര​ക്ഷാ​വ​ല​യം ഭേ​ദി​ച്ച്​ കാ​റി​ന്​ മു​ന്നി​ലേ​ക്ക്​ ഇ​ര​ച്ചെ​ത്തി​യ ആ​റ്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ ​സൗ​ത്ത്​ ​പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു.

ബി.​ജെ.​പി നോ​ർ​ത്ത് ജി​ല്ല വൈ​സ് പ്ര​ഡി​ഡ​ന്റ് അ​രു​ൺ അ​നി​രു​ദ്ധ​ൻ, മു​ല്ല​യ്ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എ​സ്. സു​മേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്റ് പി. ​വി​നോ​ദ്, ഏ​രി​യ പ്ര​സി​ഡ​ന്റ് എ​സ്. അ​ജ​യ​കു​മാ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​നീ​ഷ് രാ​ജ്, മ​ഹി​ള മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ര​ശ്മി പു​ഷ്ക​ര​ൻ എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12.05നാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ൽ നി​ർ​മ​ലം പു​തു​യു​ഗ ശു​ചി​ത്വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ൻ ജി​ല്ല​ത​ല ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കാ​ൻ കാ​റി​ലെ​ത്തി​യ മ​ന്ത്രി​യെ ക​രി​​ങ്കൊ​ടി കാ​ട്ടി പ്ര​വ​ശേ​ന​ക​വാ​ട​ത്തി​ന്​ മു​ന്നി​ൽ​ ത​ട​യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത്​ നി​ല​യു​റ​പ്പി​ച്ച ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യെ​ത്തി​യ വാ​ഹ​ന​ത്തി​ന്​ മു​ന്നി​ലേ​ക്ക്​ മു​ദ്രാ​വാ​ക്യം വി​ളി​ച്ച്​ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ബ​ല​പ്ര​യോ​ഗ​ത്തി​നി​ടെ പൊ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​ത്​ നേ​രി​യ സം​ഘാ​ർ​ഷാ​വ​സ്ഥ​യും വാ​ഹ​ന​ത​ട​സ്സ​വു​മു​ണ്ടാ​ക്കി.

ബ​ല​പ്ര​യോ​ഗ​ത്തി​നി​ടെ നി​ല​ത്തു​വീ​ണ അ​നീ​ഷ് രാ​ജി​ന്റെ കാ​ലി​നും പി​ടി​വ​ലി​യി​ൽ അ​രു​ൺ അ​നി​രു​ദ്ധ​നും കാ​ലി​നും പു​റ​ത്തും പ​രി​​ക്കേ​റ്റു. ക​രി​ങ്കൊ​ടി പ്ര​ക​ട​ന​മു​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്ത്​ പൊ​ലീ​സ്​ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത്​ മ​റി​ക​ട​ന്നാ​ണ്​ ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ന്​ സ​മീ​പം നി​ല​യു​റ​പ്പി​ച്ച സ്ത്രീ​യ​ട​ക്ക​മു​ള്ള ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന്​ മു​ന്നി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്. പൊ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി​യ​ശേ​ഷ​മാ​ന​ണ്​ മ​ന്ത്രി​യു​ടെ വാ​ഹ​നം അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്.

പൊ​ലീ​സ് സ്​​റ്റേ​ഷ​നി​​ലെ​ത്തി​​യ​ശേ​ഷം ശാ​രീ​രി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച സു​മേ​ഷി​നെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​സ​ഹാ​യം ന​ൽ​കി. അ​റ​സ്റ്റി​ലാ​യ​വ​രെ മാ​വേ​ലി​ക്ക​ര മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കു​മെ​ന്ന് സൗ​ത്ത് പൊ​ലീ​സ് അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ​യി​ലെ പ​രി​പാ​ടി​ക്കു​ശേ​ഷം കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലേ​ക്ക് തി​രി​ച്ച മ​ന്ത്രി ലി​ജു​വി​ന് യാ​ത്ര​യി​ലു​ട​നീ​ളം പൊ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷ​യൊ​രു​ക്കി. മ​ന്ത്രി​മാ​ർ​ക്കു​നേ​രെ പ്ര​തി​ഷേ​ധം തു​ട​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Black Flag Protest Against Minister Liju: Six BJP workers Arrested
Next Story