‘കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്തു’
text_fieldsകേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: കേന്ദ്രസർക്കാർ ജനാധിപത്യ കശാപ്പ് ചെയ്തെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് ഡോ. കൃഷ്ണരാജ് അധ്യക്ഷത വഹിച്ചു. കെ.എൽ.ഡി.സി ചെയർമാൻ പി.വി. സത്യനേശൻ അവാർഡുകൾ വിതരണം ചെയ്തു. ഡോ. പി.ഡി. കോശി, ഡോ. അബ്ദുൽ ജലീൽ, ഡി.പി. മധു, എം. അനിൽകുമാർ, എ.എം. ഷിറാസ്, ഡോ. എസ്. ബിജു, ഡോ.ആർ. ശ്രീലേഖ, ജെ. മഹേശ്വരി, ഡോ. രതീഷ് ബാബു, വി.ആർ. അശ്വതി, ഡോ.ആർ. രചന, ഡോ. സ്വാതി സോമൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എം. രതീഷ്ബാബു (പ്രസി), എ.ആർ. അബ്ദുൽജലീൽ (സെക്ര), ആർ. അഖിൽരാജ് (ട്രഷ).

