Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതാ​റാ​വു​ക​ളെ കൊ​ന്നു...

താ​റാ​വു​ക​ളെ കൊ​ന്നു തു​ട​ങ്ങി

text_fields
bookmark_border
താ​റാ​വു​ക​ളെ കൊ​ന്നു തു​ട​ങ്ങി
cancel

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി ബാ​ധി​ച്ച ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ലെ വ​ഴു​താ​നം പ​ടി​ഞ്ഞാ​റ്, വ​ട​ക്ക് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ​ക്ഷി​ക​ളെ കൊ​ന്നു ന​ശി​പ്പി​ക്കു​ന്ന ന​ട​പ​ടി ആ​രം​ഭി​ച്ചു. അ​ഞ്ച് ദ്രു​ത​പ്ര​തി​ക​ര​ണ സം​ഘ​മാ​ണ് ക​ള്ളി​ങ്​ ജോ​ലി​ക​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​ട്ടു​ള്ള​ത്. 15,000ലേ​റെ താ​റാ​വു​ക​ളെ വ്യാ​ഴാ​ഴ്ച കൊ​ന്നു ന​ശി​പ്പി​ച്ചു. ശേ​ഷി​ക്കു​ന്ന താാ​റാ​വു​ക​ളെ​യും പ്ര​ഭ​വ കേ​ന്ദ്ര​ത്തി​ന്​ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള മ​റ്റ്​ പ​ക്ഷി​ക​ളെ​യും വെ​ള്ളി​യാ​ഴ്ച കൊ​ന്ന്​ ന​ശി​പ്പി​ക്കും.

20,471 താ​റാ​വി​നെ​യാ​ണ് കൊ​ന്നൊ​ടു​ക്കു​ന്ന​ത്. എ​ട്ട് ആ​ര്‍.​ആ​ര്‍.​ടി​ക​ളാ​ണ് പ്ര​വ​ര്‍ത്തി​ച്ച​ത്. പി.​പി.​ഇ കി​റ്റ് ധ​രി​ച്ച് വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കേ​ന്ദ്ര മാ​ന​ദ​ണ്ഡ പ്ര​കാ​ര​മാ​ണ് ക​ള്ളി​ങ്​ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഒ​രു ആ​ര്‍.​ആ​ര്‍.​ടി​യി​ല്‍ പ​ത്ത് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. താ​റാ​വു​ക​ളെ കൊ​ന്ന ശേ​ഷം ക​ത്തി​ച്ച് ക​ള​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ ഡോ. ​ഡി.​എ​സ്. ബി​ന്ദു ജോ​ലി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും.

ക​ള്ളി​ങ്​ ന​ട​പ​ടി പൂ​ര്‍ത്തി​യാ​യ ശേ​ഷ​വും ഒ​രാ​ഴ്ച​ത്തേ​ക്ക് ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ, പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മീ​പ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍നി​ന്ന്​ പ​ക്ഷി​ക​ളെ കൊ​ണ്ടു​വ​രാ​നും കൊ​ണ്ടു​പോ​കാ​നും നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:birdflualappuzha
News Summary - Bird Flu; Started Killing Ducks
Next Story