Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപക്ഷിപ്പനി:...

പക്ഷിപ്പനി: നെടുമുടിയിലും കരുവാറ്റയിലുമായി 38,678 താറാവുകളെ കൊല്ലും

text_fields
bookmark_border
brid flue
cancel

ആ​ല​പ്പു​ഴ: ത​ക​ഴി​ക്ക്​ പി​ന്നാ​ലെ നെ​ടു​മു​ടി​യി​ലും ക​രു​വാ​റ്റ​യി​ലും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഭോ​പാ​ലി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി അ​നി​മ​ൽ ഡി​സീ​സ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ രോ​ഗം ഉ​റ​പ്പി​ച്ച​ത്. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത്​ നാ​ലാം വാ​ർ​ഡ്​ സ്വ​ദേ​ശി ബെ​ന്നി​ച്ച​ൻ, 15ാം വാ​ർ​ഡി​ലെ സു​മേ​ഷ്‌, 12ാം വാ​ർ​ഡി​ലെ ബാ​ബു, ക​രു​വാ​റ്റ എ​സ്‌.​എ​ൻ. ക​ട​വ്‌ സ്വ​ദേ​ശി രാ​ജു എ​ന്നി​വ​രു​ടെ താ​റാ​വു​ക​ൾ​ക്കാ​ണ്​ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്‌.

ബു​ധ​നാ​ഴ്‌​ച മു​ത​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ത്തി​െൻറ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​റാ​വു​ക​ളെ​യും മ​റ്റു​പ​ക്ഷി​ക​ളെ​യും കൊ​ന്ന്‌ സം​സ്​​ക​രി​ക്കും.

നെ​ടു​മു​ടി​യി​ൽ 22803ഉം ​ക​രു​വാ​റ്റ​യി​ൽ 15875ഉം ​ഉ​ൾ​പ്പെ​ടെ 38,678 പ​ക്ഷി​ക​ളെ​യാ​ണ്​ കൊ​ല്ലു​ക. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​െൻറ റാ​പി​ഡ് റെ​സ്‌​പോ​ൺ​സ് ടീ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ 10​ സം​ഘ​മാ​യി തി​രി​ഞ്ഞാ​ണ്​ കൊ​ല്ലു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക.

നെ​ടു​മു​ടി​യി​ൽ ആ​റും ക​രു​വാ​റ്റ​യി​ൽ നാ​ലും ടീ​മു​ക​ൾ ഇ​തി​ന്​ നേ​തൃ​ത്വം ന​ൽ​കും. താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത​തി​നാ​ൽ എ​ച്ച്​5 എ​ൻ1 വ​ക​ഭേ​ദ​ത്തി​ൽ​പെ​ട്ട ഏ​വി​യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സു​ക​ളാ​ണെ​ന്നാ​ണ്​ നി​ഗ​മ​നം.

ജി​ല്ല​യി​ൽ ആ​​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്​ ത​ക​ഴി പ​ഞ്ചാ​യ​ത്തി​ലെ 10 വാ​ർ​ഡി​ലാ​ണ്. ഇ​വി​ടെ പ​തി​നാ​യി​ര​ത്തി​ല​ധി​കം താ​റാ​വു​ക​ളെ കൊ​ന്ന്​ സം​സ്​​ക​രി​ച്ചി​രു​ന്നു. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ മ​റ്റി​ട​ങ്ങ​ളി​ലും രോ​ഗം. സം​ശ​യ​​ത്തി​ൽ സാ​മ്പി​ൾ ശേ​ഖ​രി​ച്ച​തി​ന്​ പി​ന്നാ​ലെ നെ​ടു​മു​ടി, ക​രു​വാ​റ്റ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം ക​ർ​ഷ​ക​രു​ടെ 12500ല​ധി​കം താ​റാ​വു​ക​ളാ​ണ്​ ച​ത്ത​ത്. ഇ​വ ച​ത്ത​ത് പ​ക്ഷി​പ്പ​നി മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ താ​റാ​വ് വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​മാ​യ കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട​ന്‍ മേ​ഖ​ല ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര വി​പ​ണി ല​ക്ഷ്യ​മി​ട്ട് വ​ള​ര്‍ത്തു​ന്ന ര​ണ്ടു​ല​ക്ഷ​ത്തോ​ളം താ​റാ​വു​ക​ളാ​ണ് മേ​ഖ​ല​യി​ലു​ള്ള​ത്.

വാ​യു​വി​ലൂ​ടെ അ​തി​വേ​ഗം പ​ക​രു​ന്ന​തി​നാ​ല്‍ പ​ക്ഷി​ക​ളി​ല്‍ രോ​ഗം വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത ​ഏ​റെ​യാ​ണ്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​റാ​വ്, കോ​ഴി, കാ​ട ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ള​ർ​ത്തു​പ​ക്ഷി​ക​ളു​ടെ മാം​സ​വും മു​ട്ട​യും വി​ൽ​പ​ന​യും വി​പ​ണ​ന​വും നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:bird flu 
News Summary - Bird flu: 38,678 ducks will be killed in Nedumudi and Karuvatta
Next Story