പക്ഷിപ്പനി; കൊന്നൊടുക്കിയത് 24,309 പക്ഷികളെ
text_fieldsപുന്നപ്ര തെക്ക് പഞ്ചായത്തിൽ താറാവുകളെ
കള്ളിങ് നടത്തുന്നു
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്ന് മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പൂർത്തിയായി.
ശനിയാഴ്ച വൈകീട്ട് വരെയുള്ള കണക്ക് പ്രകാരം 24,309 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. പുന്നപ്ര തെക്ക്, പുറക്കാട്, ചെറുതന, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകളിലാണ് കള്ളിങ് പൂർത്തിയായത്.
പുന്നപ്ര തെക്ക് പഞ്ചായത്തിൽ 8171 പക്ഷികളെയാണ് വൈകീട്ടുവരെ കള്ളിങ്ങിന് വിധേയമാക്കിയത്. പുറക്കാട് 5813 പക്ഷികളെയും ചെറുതനയിൽ 4300 പക്ഷികളെയും അമ്പലപ്പുഴ തെക്കിൽ 6025 പക്ഷികളെയുമാണ് കൊന്നൊടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

