ബൈക്ക് മോഷണം; പ്രതികൾ അറസ്റ്റിൽ
text_fieldsവിജയ്, വിഷ്ണുപ്രസാദ്
ആലപ്പുഴ: ബൈക്ക് മോഷണക്കേസിലെ പ്രതികൾ അറസ്റ്റിൽ. കൈനകരി പഞ്ചായത്ത് വടക്കേകളം വീട്ടിൽ വിജയ്(19), നെടുമുടി പഞ്ചായത്ത് ശോഭനാലയം വീട്ടിൽ വിഷ്ണുപ്രസാദ് (19) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
എ.സി റോഡിൽ ഒന്നാംപാലത്തിന് സമീപം വീടിനോട് ചേർന്നുള്ള കടയുടെ മുൻവശം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ വെള്ളിയാഴ്ച പുലർച്ച നാലോടെ മോഷ്ടിക്കുകയായിരുന്നു. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നിർദേശപ്രകാരം ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനു എസ്.നായർ, ചന്ദ്രബാബു മോഹൻകുമാർ, സി.പി.ഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.സംഭവസ്ഥലത്തിന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്നുമാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

