രണ്ടുകിലോ കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ
text_fieldsപ്രദീപ്
കായംകുളം: ഹോട്ടൽ പണിയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ബിഹാർ സ്വദേശി എക്സൈസിന്റെ പിടിയിൽ. ഫത്തേപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രദീപ് ചൗധരിയാണ് (32) പിടിയിലായത്. കായംകുളം പുതിയിടം ഹർഷ ടൂറിസ്റ്റ് ഹോമിൽ താമസിച്ചിരുന്ന ഇയാളിൽനിന്ന് രണ്ടുകിലോ കഞ്ചാവാണ് കണ്ടെടുത്തത്.
ഹോട്ടൽ ജോലിക്കാരാനായ ഇയാൾ കച്ചവടത്തിനായി നാട്ടിൽനിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്സെസ് പറഞ്ഞു. സർക്കിൾ ഇൻസ്പക്ടർ ഇ.ആർ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ അസി. ഇൻസ്പെകാർ കെ.ഐ. ആന്റണി, സിവിൽ ഓഫിസർമാരായ ആർ. സുരേഷ്, ജോർജ് പൈവ എന്നിവരായിരുന്നു അന്വേഷണ സംഘം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

