Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭിന്നശേഷിക്കാരിയായ...

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ

text_fields
bookmark_border
ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ
cancel
camera_alt

അറസ്റ്റിലായ നവാസ്

വള്ളികുന്നം: ഭിന്നശേഷിക്കാരിയായ യുവതിയെ ഓട്ടോറിക്ഷ യാത്രക്കിടെ പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ. കറ്റാനം ഇലിപ്പക്കുളം ആശാരി അയ്യത്ത് നവാസാണ് (45) പിടിയിലായത്.

19കാരി തയ്യൽ പഠനത്തിനായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത് അവസരമാക്കുകയായിരുന്നു. താമസിച്ച് വരുന്നതിൽ സംശയം തോന്നി വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്.

തുടർന്ന് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സർക്കിൾ ഇൻസ്പക്ടർ എം.എം. ഇഗ്ന്യേഷ്യസ്, സിവിൽ പൊലിസ് ഓഫീസർമാരായ സീതമ്മ, രജനി, ജിഷ്ണു, സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casearrest
News Summary - auto driver arrested in rape case at Vallikunnam
Next Story