ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യശ്രമം; മധ്യവയസ്കനെ രക്ഷപ്പെടുത്തി
text_fieldsആലപ്പുഴ: പാചകവാതകം തുറന്നുവിട്ട് ആത്മഹത്യശ്രമം നടത്തിയ മധ്യവയസ്കനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കലവൂർ സർവോദയപുരം കിഴക്കേ തയ്യിൽ സുനിയാണ് (51) വീട്ടിൽ കതകടച്ച് വാതകം തുറന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം. പൊലീസ് എത്തി അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. കതക് തകർത്താണ് സുനിയെ പുറത്തെത്തിച്ചത്. റെഗുലേറ്ററിലെ സാങ്കേതിക തടസ്സങ്ങൾ കാരണം ഗ്യാസ് വ്യാപകമാകാതിരുന്നത് അപകട സാധ്യത ഒഴിവാക്കി. ബലപ്രയോഗത്തിനിടെ അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
സുനിയെ ബന്ധുക്കൾ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ വേണുക്കുട്ടൻ, അസി.ഓഫിസർ വാലൈൻറൻ, പി. സാബു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

