Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതാഘാതമേല്‍പിച്ച്...

വൈദ്യുതാഘാതമേല്‍പിച്ച് അപായപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍

text_fields
bookmark_border
വൈദ്യുതാഘാതമേല്‍പിച്ച് അപായപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍
cancel

അ​മ്പ​ല​പ്പു​ഴ: കെ.​എ​സ്.​ഇ.​ബി​യു​ടെ എ​ൽ.​ടി ലൈ​നി​ൽ​നി​ന്ന്​ വൈ​ദ്യു​തി​യെ​ടു​ത്ത് ആ​ളെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ച​ങ്ങ​നാ​ശ്ശേ​രി തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡ് പാ​ല​ത്ര വീ​ട്ടി​ൽ ശ​ശി​​യെ​യാ​ണ്​ (52) അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ദ്വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 25നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​മ്പ​ല​പ്പു​ഴ ക​രു​മാ​ടി​യി​ൽ ഉ​ഷാ​ഭ​വ​ന​ത്തി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ വീ​ട്ടി​ൽ രാ​ത്രി​യി​ലെ​ത്തി​യ പ്ര​തി മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ഒ​രു ഇ​രു​മ്പു​ക​സേ​ര വെ​ച്ച​ശേ​ഷം അ​തി​ലും ബൈ​ക്കി​ലും വ​യ​ർ ചു​റ്റി ഒ​ര​ഗ്രം വീ​ടി​ന്‍റെ മു​ൻ​വ​ശ​െ​ത്ത കെ.​എ​സ്.​ഇ.​ബി​യു​ടെ വൈ​ദ്യു​തി​ലൈ​നി​ൽ​നി​ന്നും വൈ​ദ്യു​തി കൊ​ടു​ത്ത്​ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ക​രു​മാ​ടി ജ​ങ്​​ഷ​നി​ൽ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​യ അ​നി​ൽ​കു​മാ​ർ രാ​വി​ലെ ബൈ​ക്ക് എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് തെ​റി​ച്ചു​വീ​ണു. തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലും കെ.​എ​സ്.​ഇ.​ബി​യി​ലും വി​വ​ര​മ​റി​യി​ച്ചു.കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്ത പി.​എ​സ്.​സി കോ​ച്ചി​ങ് സെൻറ​റി​ലെ സി.​സി.​ടി.​വി​യി​ൽ​നി​ന്ന്​ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് മു​ണ്ടും ഷ​ർ​ട്ടു​മ​ണി​ഞ്ഞ ഒ​രാ​ളു​ടെ അ​വ്യ​ക്ത​മാ​യ ദൃ​ശ്യം ല​ഭി​ച്ചു. ഇ​ത്​ പി​ന്തു​ട​ർ​ന്ന് 60ഓ​ളം സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ തൃ​ക്കൊ​ടി​ത്താ​ന​ത്തു​നി​ന്ന്​ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ ഭാ​ര്യ​യും അ​നി​ൽ​കു​മാ​റും ത​മ്മി​ൽ അ​ടു​പ്പം ഉ​ണ്ടെ​ന്ന് സം​ശ​യി​ച്ചാ​ണ് ചെ​യ്ത​തെ​ന്ന്​ പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​സ്.​ഐ​മാ​രാ​യ ടോ​ൾ​സ​ൺ പി. ​ജോ​സ​ഫ്, ആ​ന​ന്ദ് വി.​എ​ൽ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ രാ​ജീ​വ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സി​ദ്ദീ​ഖ്, വി​ഷ്ണു, ജോ​സ​ഫ് ജോ​യി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsalappuzha
News Summary - Attempt to endanger by electric shock: Accused arrested
Next Story