പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; തൃക്കുന്നപ്പുഴ സ്വദേശി പിടിയിൽ
text_fieldsഹരിപ്പാട്: പട്ടാപ്പകൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം. സംഭവത്തിൽ തൃക്കുന്നപ്പുഴ വലിയപറമ്പ് ശാസ്താപറമ്പ് വീട്ടിൽ ആദിത്യനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ താമല്ലാക്കൽ പോസ്റ്റ് ഓഫീസിന് മുൻവശമുള്ള കാരാന്തറ റോഡിലായിരുന്നു സംഭവം. കുമാരപുരം ശിവദം വീട്ടിൽ ജീന സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ബൈക്കിലെത്തിയ പ്രതി മനഃപൂർവം സ്കൂട്ടറിന്റെ ഹാൻഡിലിൽ ഇടിച്ച് വാഹനം തടയുകയായിരുന്നു. തുടർന്ന് യുവതിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല ബലമായി പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. സംഭവത്തിന് പിന്നാലെ യുവതി സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

