Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഗരസഭ വനിതാ...

നഗരസഭ വനിതാ കൗൺസിലർക്കു നേരെ അക്രമം; പ്രതി റിമാൻഡിൽ

text_fields
bookmark_border
നഗരസഭ വനിതാ കൗൺസിലർക്കു നേരെ അക്രമം; പ്രതി റിമാൻഡിൽ
cancel
camera_alt

ലോറൻസ്

ചേർത്തല: നഗരസഭാ സ്ഥിരസമിതി അധ്യക്ഷയും 31ാം വാർഡു കൗൺസിലറുമായ അധീന രാജുവിന് (23) നേരെയുണ്ടായ ആക്രമണത്തിൽ പ്രതി റിമാൻഡിൽ. ചേർത്തല മായിത്തറ വെളിയിൽ വീട്ടിൽ ലോറൻസിനെയാണ് (നേമം ലോറൻസ് -61) ചേർത്തല പൊലീസ് അറസ്റ്റു ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവം, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ശനിയാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. കാറിനു കടന്നുപോകാൻ വഴി നൽകിയില്ലെന്ന കാരണമുയർത്തിയായിരുന്നു ആക്രമണം. മനുഷ്യാവകാശ സംഘടനയുടെ ബോർഡു വെച്ച കാറിലെത്തിയാണ് ആക്രമണം നടത്തിയത്. കാറിൽ മനുഷ്യാവകാശ സംഘടനയുടെ ബോർഡ് അനധികൃതമായി ഉപയോഗിച്ചതായി പരാതിയിൽ വാഹന വകുപ്പും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ചിവിട്ടേറ്റ കൗൺസിലറെ ജന പ്രതിനിധികൾ ചേർന്നാണ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack caseAlappuzhalocalnews
News Summary - Attack on Woman Municipal Councilor; Accused Remanded
Next Story