Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅയ്യൻകാളി സാംസ്കാരിക...

അയ്യൻകാളി സാംസ്കാരിക സമിതിക്കുനേരെ ആക്രമണം: പ്രതികൾ പിടിയിൽ

text_fields
bookmark_border
അയ്യൻകാളി സാംസ്കാരിക സമിതിക്കുനേരെ ആക്രമണം: പ്രതികൾ പിടിയിൽ
cancel

വ​ള്ളി​കു​ന്നം: വ​ള്ളി​കു​ന്ന​ത്തെ അ​യ്യ​ൻ​കാ​ളി സാം​സ്കാ​രി​ക സ​മി​തി​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. വ​ള്ളി​കു​ന്നം രാ​ഹു​ൽ ഭ​വ​ന​ത്തി​ൽ ഗോ​കു​ൽ (ഉ​ണ്ണി 24), വ​ള്ളി​കു​ന്നം കോ​ട്ട​യ്ക്ക​ക​ത്ത് വീ​ട്ടി​ൽ പ്ര​ത്യു​ഷ് ( ഉ​ണ്ണി 32), വ​ള്ളി​കു​ന്നം കാ​രാ​ഴ്മ അ​സീം ഭ​വ​ന​ത്തി​ൽ അ​സിം (22), താ​മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി ശ്രീ​കൃ​ഷ്ണ ഭ​വ​ന​ത്തി​ൽ ദീ​പു ( ചി​ക്കു -33), വ​ള്ളി​കു​ന്നം അ​ഖി​ൽ ഭ​വ​ന​ത്തി​ൽ വീ​ട്ടി​ൽ അ​ഖി​ൽ (ന​ന്ദു -24), വ​ള്ളി​കു​ന്നം ആ​കാ​ശ് ഭ​വ​ന​ത്തി​ൽ ആ​കാ​ശ് (സു​മി​ത് -27), വ​ള്ളി​കു​ന്നം ആ​തി​രാ​ല​യ​ത്തി​ൽ അ​ന​ന്ദു പ്ര​കാ​ശ് (30) എ​ന്നി​വ​രെ​യാ​ണ് വ​ള്ളി​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 23ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ള്ളി​കു​ന്നം ഗി​രീ​ഷ് ഭ​വ​ന​ത്തി​ൽ ഗി​രീ​ഷ് (42), കോ​യി​ക്ക​ര ത​റ​യി​ൽ വി​ഷ്ണു (28), കൊ​ണ്ടോ​ടി മു​ക​ളി​ൽ സു​രേ​ഷ് ഭ​വ​ന​ത്തി​ൽ സു​രേ​ഷ് (38) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

അ​ക്ര​മി സം​ഘ​ത്തി​ന്റെ അ​ഴി​ഞ്ഞാ​ട്ട​ത്തി​ൽ അ​യ്യ​ൻ​കാ​ളി സ​മി​തി​യു​ടെ ജ​ന​ലു​ക​ളും ക​സേ​ര​ക​ളും ത​ക​ർ​ന്നി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​രെ​യും വ​ഴി​യോ​ര​ത്ത് നി​ന്ന​വ​രെ​യു​മാ​ണ് ആ​ക്ര​മി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം മു​ങ്ങി​യ പ്ര​തി​ക​ളെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി എം.​കെ. ബി​നു​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ കെ. ​അ​ജി​ത്തും സം​ഘ​വു​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttackSuspects arrestedAyyankali Cultural Committee
News Summary - Attack on Ayyankali Cultural Committee: Suspects arrested
Next Story