ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച യുവാവ് പിടിയിൽ
text_fieldsടിന്റു
ആലപ്പുഴ: കുടുംബവഴക്കിനെ തുടര്‍ന്ന് മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഒളിവിൽ പോയ യുവാവ് പിടിയില്‍. തുമ്പോളി വാർഡിൽ ആറാട്ടുകുളങ്ങര വീട്ടിൽ ടിന്റുവിനെയാണ് (35) തമിഴ്നാട് ഈറോഡിൽനിന്ന് ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ 11നാണ് സംഭവം. ആക്രമണത്തിൽ ഭാര്യയുടെ ഒരു വിരൽ അറ്റുപോകുകയും വലതുകൈയുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
പ്രതി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. നോർത്ത് സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, പി.കെ. സുഭാഷ്, ലവൻ, വിനുകൃഷ്ണൻ, സുജിത്ത്, എന്‍.പി. സുബാഷ്, ഹരീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുമ്പും ഭാര്യയെ ഇയാൾ ആക്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

