റപ്പായീസ്@ആലപ്പുഴ; ഒരുവട്ടംകൂടി അവരെത്തി
text_fieldsറപ്പായീസ്@ആലപ്പുഴ പരിപാടിയിൽ കണ്ണികളായവർ ഫോട്ടോക്ക് പോസ്ചെയ്തപ്പോൾ
ആലപ്പുഴ: മൂന്ന് പതിറ്റാണ്ട് പണിയെടുത്ത മെഡിക്കൽ റപ്പ് ജീവനക്കാരുടെ ഒത്തുചേരൽ പുതുമയായി. ഒരുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണികളായവർ പഴയകാലത്തെ അനുഭവങ്ങൾ പങ്കിട്ടും സൗഹൃദം പുതുക്കിയുമാണ് മടങ്ങിയത്. ആലപ്പുഴ ജില്ലയിൽ 1990കളിൽ മെഡിക്കൽ റപ്പായി ജോലി ചെയ്തവരെയും പിന്നീട് വിവിധ മേഖലകളിൽ ജോലിതേടിപ്പോയവരെയും ഉൾപ്പെടുത്തി ഒരുവട്ടംകൂടി 'റപ്പായീസ്@ആലപ്പുഴ 2.0' പേരിൽ പരിപാടി സംഘടിപ്പിച്ചത്.
ആലപ്പുഴ പുന്നമട കനോയ് വില്ലയിൽ കണ്ണികളായ പുരുഷസംഘം ആടിയും പാടിയും ഒരുദിനം തള്ളിനീക്കി. കോവിഡുകാലത്ത് വാട്ട്സ്ആപ് ഗ്രൂപ്പുവഴിയാണ് മെഡിക്കൽ റപ്പ് ജോലി ഉപേക്ഷിച്ചവരെയും നിലവിൽ തുടരുന്നവരെയും ആളുകളെ കോർത്തിണക്കി കൂട്ടായ്മ രൂപപ്പെടുത്തിയത്. കഴിഞ്ഞ നവംബറിൽ ആലപ്പുഴ ബീച്ചിന് സമീപത്തെ ഹാവൻസ് റിസോർട്ടിൽ പ്രഥമ ഒത്തുചേരലും നടന്നു. വിവിധ വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ജോലിചെയ്യുന്നവരും എത്തിയിരുന്നു.
മെഡിക്കൽ റപ്പായി തുടങ്ങി പ്രമോഷൻകിട്ടി ഉയർന്ന ജോലിയിൽ തുടരുന്നവരും തൊഴിൽ ഉപേക്ഷിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചവരും ഇക്കൂട്ടത്തിലുണ്ട്. 1990കളിൽ ജോലിചെയ്തിരുന്ന മുതിർന്ന ഡോക്ടർമാരെയും അന്ന് എം.ബി.ബി.എസ് പഠിച്ചിറങ്ങിയവരെയും ഉൾക്കൊള്ളിച്ച് മൂന്നാമത്തെ 'റപ്പായീസ് കൂട്ടായ്മ' അടുത്തവർഷം നവംബറിൽ നടത്തും. സാബുപിള്ള, മഹേഷ്കുമാർ, ജി. അരുൺ, രഘു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

