കുറഞ്ഞ സമയത്ത് കൂടുതൽ കാര്യങ്ങൾ നടപ്പാക്കി –ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ
- എം.എൽ.എ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി കുറച്ചുസമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ നടപ്പാക്കി
- തുറവൂര്‍ ആശുപത്രിക്കും അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതിന് ആംബുലന്‍സ്, വെൻറിലേറ്റര്‍, ലിഫ്റ്റ് എന്നിവക്കായി 73 ലക്ഷം രൂപ അനുവദിച്ചു
- തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മണപ്പുറം ഫിഷറീസ് എല്‍.പി സ്കൂളിന് പുതിയ കെട്ടിട നിർമാണത്തിന് 50 ലക്ഷം നല്കി
- എഴുപുന്ന പഞ്ചായത്തിലെ കാക്കാത്തുരുത്ത് ടൂറിസം നടപ്പാലത്തിനായി ഒരുകോടി അനുവദിച്ചിരുന്നു. പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണ് പരിശോധന ഇപ്പോള്‍ പൂര്‍ത്തിയാക്കി
- പള്ളിപ്പുറം പഞ്ചായത്ത് കളത്തില്തോടിന് പാര്ശ്വസംരക്ഷണത്തിന് 25 ലക്ഷവും അരൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 32.7 ലക്ഷവും നീക്കിവെച്ചു
- തുറവൂര്‍ സൗത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് 50 ലക്ഷവും അരൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ലബോറട്ടറി കം ഫാര്‍മസി കെട്ടിടത്തിന് 30 ലക്ഷവും അനുവദിച്ചു
- കുടുംബാരോഗ്യ കേന്ദ്രങ്ങുടെ വികസനത്തിനായി തുക നീക്കിവെച്ചു. പള്ളിപ്പുറത്തെ കേന്ദ്രത്തിന് പുതിയ കെട്ടിടം പ്രദേശവാസികളുടെ വലിയ ആവശ്യമായിരുന്നു. കെട്ടിടനിര്‍മാണത്തിനായി 90 ലക്ഷം നീക്കിവെച്ചു. കോടംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന് 50 ലക്ഷവും പെരുമ്പളത്തെ കേന്ദ്രത്തിന് കെട്ടിടം നിര്‍മിക്കാന്‍ 40 ലക്ഷവും അനുവദിച്ചു.
വികസന പ്രവർത്തനങ്ങളിൽ സഡൻ ബ്രേക്ക് –സി.ബി. ചന്ദ്രബാബു
- മുൻ എം.എൽ.എ എ.എം. ആരിഫ് അനുവദിച്ച പദ്ധതികൾ മാത്രമാണ് നടപ്പാക്കുന്നത്. പുതിയ പദ്ധതികൾ അനുവദിപ്പിക്കാനായിട്ടില്ല
- പെരുമ്പളം പാലം പണി നിയമക്കുരുക്കിൽപെട്ടപ്പോൾ എം.എൽ.എ ഇടപെട്ടില്ല
- കാക്കത്തുരുത്ത് പാലം നിർമാണത്തിലെ തടസ്സം മാറ്റാൻ നടപടിയില്ല
- ടൂറിസം സർക്യൂട്ട് പദ്ധതിയിൽപെടുത്തി അനുവദിച്ച 17 റോഡുകളുടെ നിർമാണം ഇഴഞ്ഞു നീങ്ങുന്നു
- തവണക്കടവ്-വൈക്കം ജങ്കാർ സർവിസ് പുനരാരംഭിക്കാൻ ഇടപെടലുണ്ടായില്ല
- അരൂരിലെ പൊതു മാലിന്യസംസ്കരണ പ്ലാൻറ് നിർമാണ വിഷയത്തിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് എം.എൽ.എ ശ്രമിക്കുന്നത്.