മൂന്ന് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
text_fieldsരാഹുൽ
കലവൂർ: 3.184 കിലോ കഞ്ചാവുമായി അസം സ്വദേശിയെ കലവൂരിലെ വാടകവീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. അസം ലക്കിപ്പൂർ സ്വദേശി രാഹുലാണ് (നാച്ചി തൈ) പിടിയിലായത്. കലവൂർ മാരൻകുളങ്ങര ജങ്ഷന് വടക്കുവശം വാടകക്കെടുത്ത ഇരുനില വീട്ടിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്. വീടിനോട് ചേർന്നു കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അന്തർസംസ്ഥാന തൊഴിലാളികളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
ചേർത്തല റേഞ്ചിൽ രജിസ്റ്റർ ചെയ്യപ്പെട്ട കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന പ്രതി അസമിലേക്ക് കടന്നുകളഞ്ഞശേഷം കഴിഞ്ഞവർഷം അവസാനമാണ് കലവൂരിൽ തിരിച്ചുവന്നത്. വീട് കേന്ദ്രികരിച്ച് പെൻവാണിഭ സംഘവും പ്രവർത്തിച്ചു വന്നിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ ഷുക്കൂർ, പ്രിവൻറ്റിവ് ഓഫിസർമാരായ വി.പി. ജോസ്, എച്ച്. മുസ്തഫ, ബി.എം. ബിയാസ്, വനിത സിവിൽ എക്സൈസ് ഓഫിസർ അനിത, പൊലീസ് K9 ഡോഗ് ലിസി, സ്ക്വാഡ് അംഗങ്ങളായ പ്രസാദ്, ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.

