ലഹരി ഗുളികകളുമായി പിടിയിൽ
text_fieldsപ്രഭജിത്ത്
അരൂർ: ലഹരി ഗുളികളുമായി ഒരാൾ അരൂർ പൊലീസിന്റെ പിടിയിലായി. അരൂക്കുറ്റി മത്താനം വളവിന് കിഴക്കുവശം പത്മപ്രഭ വീട്ടിൽ ചന്തുവെന്ന പ്രഭജിത്താണ് 64 ഓളം ഗുളികകളുമായി അരൂർ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ എട്ടോടെ അരൂർ പെട്രോൾ പമ്പിലെ ശുചിമുറിയിൽ കയറിയ പ്രഭജിത്ത് ഇറങ്ങാത്തതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി ശുചിമുറി തുറന്നപ്പോൾ ഇറങ്ങിയോടിയ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബാഗിൽനിന്ന് ലഹരി ഗുളികകൾ കണ്ടെത്തി. അരൂർ, പൂച്ചാക്കൽ സ്റ്റേഷനുകളിൽ വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കാപ്പ പ്രകാരമുള്ള തടവിനുശേഷം ഒരു മാസം മുമ്പാണ് പുറത്ത് ഇറങ്ങിയത്. ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി എസ്.ഐ അബീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

