യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
text_fieldsമോജിത്ത്
അമ്പലപ്പുഴ: യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി തകഴി പഞ്ചായത്ത് 12ാം വാർഡിൽ കുറുങ്ങാട് ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന മോജിത്ത് മോഹനനെ (40) അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയായ രതീഷി(45)ന്റെ വീട്ടിൽകയറി കത്തിക്ക് തലയ്ക്ക് കുത്തിയും കയ്യിലും ഷോൾഡറിലും വെട്ടിയും മാറിടങ്ങളിൽ ബ്ലേഡ് കൊണ്ട് വരിഞ്ഞും പരിക്കേൽപ്പിക്കുകയായിരുന്നു. രതീഷ് നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ മോജിത്ത് കടന്നു കളഞ്ഞു. നാട്ടുകാർ രതീഷിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
ഒളിവിൽ പോയ പ്രതിയെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പുലിമുഖം ഫെറിയുടെ സമീപത്ത് എത്തിയതറിഞ്ഞ് വെള്ളത്തിൽ ചാടി രക്ഷപെടാൻ ശ്രമിച്ച മോജിത്തിനെ കീഴ്പ്പെടുത്തുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർ ജയേഷ് ചന്ദ്രൻ, എസ്.ഐമാരായ അഭയ് ചന്ദ്, രഞ്ജിത്, എ.എസ്.ഐ അബ്ദുൾ സലിം, സി.പി.ഒ അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മോജിത്ത് ഇതിന് മുമ്പും അടിപിടി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

