മദ്യം കുറഞ്ഞതിന് ആക്രമണം: പ്രതികൾ അറസ്റ്റിൽ
text_fieldsആലപ്പുഴ: മദ്യം കൊടുത്തത് കുറഞ്ഞുപോയതിന്റെ പേരിൽ ടുറിസ്റ്റ് കാർ ഡ്രൈവറെ അസഭ്യം പറഞ്ഞ് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാരപ്ലാക്കൽ വിചിൻ, കലവൂർ മണ്ണഞ്ചേരി കണ്ണന്തറവെളിയിൽ സോനു (അലക്സ്), നോർത്ത് ആര്യാട് മണ്ണാപറമ്പ് വീട്ടിൽ ദീപക്, ചേർത്തല സി.എം.സി അരയശേരി വീട്ടിൽ സുജിത്ത് എന്നിവരാണ് പിടിയിലായത്.
ടാക്സി ഡ്രൈവർ കോഴിക്കോട് സ്വദേശി ജംഷീറിനാണ് പരിക്കേറ്റത്. 31ന് രാത്രി 10.30 നായിരുന്നു സഭംവം. കൊച്ചിയിൽനിന്ന് ടൂറിസ്റ്റുകളുമായി ആലപ്പുഴയിലെറിസോർട്ടിൽ വന്ന ജംഷീർ യാത്രക്കാരെ ഇറക്കിയ ശേഷം കാർ പാർക്കിങ് ഏരിയയിൽ ടാക്സി ഡ്രൈവർ കൂടിയായ വിചിനൊപ്പം മദ്യപിച്ചു. വിചിന് നൽകിയ മദ്യത്തിന്റെ അളവ് കുറഞ്ഞതിനെ ചൊല്ലി വാക്കേറ്റവും അടിപിടിയും ഉണ്ടായി. ഇതിൽ വിചിന് പരിക്കേറ്റു.
ഈ ദേഷ്യത്തിൽ വിചിൻ ബന്ധു ദീപക്കിനെയും കൂട്ടുകാരെയും വിളിച്ചുവരുത്തി ജംഷീറിനെ കുത്തി പരിക്കേൽപ്പിക്കുകയും കാർ അടിച്ചു തകർക്കുകയുമായിരുന്നു. കൈക്കും മുതുകിനും പരിക്കേറ്റ ജംഷീറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എച്ച്.ഒ വി.ഡി. റജിരാജിനൊപ്പം പ്രിൻസിപ്പൽ എസ്.ഐ പി.ആർ. രാജീവ്, എസ്.ഐ സി.സി. സാലി, എ.എസ്.ഐമാരായ രതീഷ് ബാബു, എ. അൻസ്, സീനിയർ സി.പി.ഒമാരായ സജു സത്യൻ, എസ്. സജീഷ്, ടി.എസ്. ബിനു, ഡാരിൽ നെൽസൺ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

