Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2023 12:31 PM IST Updated On
date_range 12 March 2023 12:31 PM ISTചാരായം വിൽപന: ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
ആലപ്പുഴ: ചാരായം നിർമിച്ച് വിൽപന നടത്തുന്നയാളെ രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. രാമങ്കരി പഞ്ചായത്ത് 11ാം വാർഡിൽ വേഴപ്രാ മുറിയിൽ പടിഞ്ഞാറേ കൊച്ചുപറമ്പിൽ വീട്ടിൽ സുഭാഷാണ് (59) പിടിയിലായത്. ഇയാളില്‍നിന്ന് മൂന്ന് ലിറ്റർ വാറ്റുചാരായവും 20 ലിറ്റർ കോടയും പിടിച്ചെടുത്തു.
ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ സഞ്ജീവ് കുമാർ, എ എസ്.ഐമാരായ റിജോ, പ്രദീപ് സി.പി.ഒ അനു സാലസ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

