ഗുഡ്സ് ഓട്ടോ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
text_fieldsഅരൂര്‍: നിയന്ത്രണം തെറ്റിയ ഗുഡ്സ് ഓട്ടോ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് ഓട്ടോയില്‍ യാത്രചെയ്തിരുന്ന യുവാവ് മരിച്ചു. അപകടത്തിന് തൊട്ട്മുമ്പ് ഗുഡ്സ് ഓട്ടോ കാല്‍നടയാത്രക്കാരനേയും ഇടിച്ചു. ഇരു അപകടങ്ങളിലുമായി രണ്ട് പേര്‍ക്ക് ഗുരുതര പരിക്കുമുണ്ട്.
തിരുവനന്തപുരം പേരൂര്‍ക്കട വട്ടിയൂര്‍ക്കാവ് മേലേപുത്തന്‍ വീട്ടില്‍ രാജഗോപാലിൻെറ മകന്‍ ധനേഷ് (25) ആണ് മരിച്ചത്. പെട്ടി ഓട്ടോയുടെ ഡ്രൈവര്‍ക്കും കാല്‍നടയാത്രക്കാരനായ എരമല്ലൂര്‍ ദേവകീഭവനില്‍ ശ്രീകുമാറിനുമാണ് (53) പരിക്കേറ്റത്. ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാവിലെ ആറോടെ എരമല്ലൂര്‍ ജംഗ്ഷന് വടക്കുവശത്തായിരുന്നു അപകടം. മുട്ടയുമായി തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തിന് പോവുകയായിരുന്നു ഗുഡ്സ് ഓട്ടോ. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രഭാത സവാരിക്കിറങ്ങിയതാണ് ശ്രീകുമാര്‍. അരൂര്‍ പൊലീസും അഗ്നിശമനസേനയും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ധനേഷിൻെറ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

