Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightകാനയിൽ കണ്ടെയ്നർ...

കാനയിൽ കണ്ടെയ്നർ ലോറിയുടെ ചക്രം കുരുങ്ങി

text_fields
bookmark_border
container lorry
cancel
camera_alt

കാനയിൽ കണ്ടെയ്നർ ലോറിയുടെ ചക്രം കുടുങ്ങിയപ്പോൾ

അരൂർ: ദേശീയപാതയ്ക്കരികിലെ കാനയിൽ കണ്ടെയ്നർ ലോറിയുടെ മുൻ ചക്രം കുരുങ്ങി. ചന്തിരൂർ സെൻ്റ് മേരീസ് പളളിക്ക് മുൻപിൽ കാനയും റോഡും വേർതിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥലത്താണ് ലോറി കുരുങ്ങിയത്. ഇതര സംസ്ഥാനത്തുനിന്ന് ചന്തിരൂലെ ചെമ്മീൻ കമ്പനികളിലേക്ക് വെനാമി ചെമ്മീൻ കൊണ്ടുവന്ന കണ്ടെയ്നർ ലോറിയാണ് കാനയിൽ മറിഞ്ഞത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

ഇവിടെ കാനയിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതും വാഹനങ്ങൾ അപകടത്തിൽ പെടുന്നതും ചൂണ്ടിക്കാട്ടി വലിയ ബഹുജനപ്രക്ഷോഭം നടത്തിയിരുന്നു. അരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ സമരത്തിൽ പങ്കെടുത്ത് അധികൃതർക്ക് പരാതി നൽകിയതുമാണ്. എന്നിട്ടും പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതരുടെ അനാസ്ഥ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:container lorry
News Summary - wheel of the container lorry got stuck in the drainage
Next Story