Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2026 12:28 PM IST Updated On
date_range 17 Jun 2026 12:28 PM ISTഅരൂർ മേഖലയിൽ വൈറൽ പനി പടരുന്നു
text_fieldsbookmark_border
camera_alt
അരൂർ ഗവ. ആശുപത്രിയിലെ തിരക്ക്
അരൂർ: അരൂർ മേഖലയിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച അരൂർ ഗവ ആശുപത്രിയിൽ എത്തിയ 105 പേരിൽ 100 പേരും പനി ബാധിതരായിരുന്നു. ചൊവ്വാഴ്ച എത്തിയ 54 പേരിൽ 12 പേരൊഴികെ എല്ലാവരും പനി ബാധിച്ചവരായിരുന്നു. എഴുപുന്ന, അരൂക്കുറ്റി സർക്കാർ ആശുപത്രികളിലും പ്രതിദിനം നിരവധി പേരാണ് പനി ബാധിച്ച് എത്തുന്നത്.
അരൂർ മേഖലയിലെ സ്വകാര്യ ആശുപത്രികളിലും കഴിഞ്ഞ ഒരാഴ്ചയായി ഇരട്ടിയിലേറെ ആളുകളാണ് പനി ബാധിച്ച് ചികിൽസ തേടുന്നത്. പനി, ജലദോഷം, ശരീരം വേദന, തൊണ്ട വേദന, ഛർദി എന്നിങ്ങനെ വൈറൽ പനിയുടെ ലക്ഷണങ്ങളാണ് പലർക്കുമുള്ളതെന്ന് അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വിഷ്ണു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

