അരൂർ ശ്മശാനത്തിലെ യന്ത്രത്തകരാർ പരിഹരിക്കാൻ ഊർജിത ശ്രമം
text_fieldsഅരൂർ ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനം ശാന്തിഭൂമി
അരൂർ: അരൂർ ഗ്രാമപഞ്ചായത്തിന്റെ ശ്മശാനം, ശാന്തിഭൂമി അടക്കാതിരിക്കാൻ പരിശ്രമം. ആധുനിക യന്ത്രസംവിധാനങ്ങളോടെ രണ്ട് ക്രിമിറ്റോറിയമാണ് അരൂർ ഗ്രാമപഞ്ചായത്ത് ശാന്തിഭൂമിയിൽ ക്രമീകരിച്ചിരുന്നത്.ഒരേസമയം രണ്ട് മൃതദേഹങ്ങൾ സംസ്കരിക്കാമെന്നായിരുന്നു അധികാരികളുടെ അവകാശവാദം. കുറച്ചു വർഷങ്ങൾക്കുശേഷം തകരാറുകൾ ആരംഭിച്ചു. തുടരെത്തുടരെ ശ്മശാനം പണിമുടക്കി.
കോവിഡ് ബാധിച്ച് മരിച്ചവരെ പ്ലാസ്റ്റിക് കവറോടുകൂടി സംസ്കരിച്ചത് കൂടുതൽ തകരാറുകൾക്ക് ഇടയാക്കിയെന്നാണ് അധികൃതർ പറയുന്നത്.തദ്ദേശ സ്വയംഭരണ വകുപ്പിെൻറ സാങ്കേതിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ബർണറുകളിലൊന്ന് അടുത്തിടെ മാറിയതാണ്. സ്റ്റെയിൻലസ് സ്റ്റീലിന്റെ ബർണർ ഒരെണ്ണംകൂടി മാറേണ്ടതുണ്ട്. ടാങ്കും സ്റ്റെയിൻലസ് സ്റ്റീൽ ആക്കണം. യന്ത്ര തകരാർ മാറ്റുന്നതോടെ തുടരെ കേടാകുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു.
ഓണത്തിനു മുമ്പ് ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വിദഗ്ധർ പറഞ്ഞു. 31നു മുമ്പ് പ്രോജക്ട് തയാറാക്കി സമർപ്പിക്കും. സർക്കാറിെൻറ അംഗീകൃത പാനലിൽപെട്ട കമ്പനികൾ ടെൻഡർ നടപടികളിൽ പങ്കെടുക്കും.സാങ്കേതിക തകരാറുമൂലം ശ്മശാനം അടച്ചിടേണ്ട സ്ഥിതി ഒഴിവാക്കാൻ വീടുകളിൽ എത്തിക്കാറുള്ള മൊബൈൽ ക്രിമിറ്റോറിയം ശാന്തിഭൂമിയിൽ ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

