Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_right...

മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ടൂ​റി​സം പ​ദ്ധ​തി; ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ന് പ്ര​തീ​ക്ഷ

text_fields
bookmark_border
മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ടൂ​റി​സം പ​ദ്ധ​തി; ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ന് പ്ര​തീ​ക്ഷ
cancel
camera_alt

അ​രൂ​ക്കു​റ്റി ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ൽ പു​തി​യ മു​ഖ​ത്തി​ൽ

അ​രൂ​ർ : യു.​പി.​എ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ മെ​ഗ ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ടൂ​റി​സം അ​മി​നി​റ്റി സെ​ന്റ​റു​ക​ളും ഹൗ​സ്ബോ​ട്ട് ടെ​ർ​മി​ന​ലു​ക​ളും പ​രി​ഷ്‌​ക​രി​ച്ച് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം അ​രൂ​രി​ന്റെ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന് വ​ഴി തു​റ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ.

ജി​ല്ല​യി​ലെ മെ​ഗാ ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ അ​രൂ​ക്കു​റ്റി​യി​ലെ പ​ഴ​യ ബോ​ട്ട് ജെ​ട്ടി​യി​ൽ ഒ​മ്പ​ത് വ​ർ​ഷം മു​മ്പ് ടൂ​റി​സം വ​കു​പ്പി​ന്റെ​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ കോ​ടി​ക​ളു​ടെ ചെ​ല​വി​ൽ നി​ർ​മി​ച്ച ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും ക​രാ​റു​കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ലു​ള്ള പ​രാ​ജ​യ​വും കാ​ര​ണം ടെ​ർ​മി​ന​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്നു. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ബോ​ട്ട് ജെ​ട്ടി​യും കെ​ട്ടി​ട​വും സ്വ​കാ​ര്യ ക​രാ​റു​കാ​ർ​ക്ക് വാ​ട​ക​ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. വി​ശ്ര​മ​മു​റി​ക​ൾ, കു​ടി​വെ​ള്ളം, ക​ട​ക​ൾ, ലൈ​റ്റി​ങ്, ഹൗ​സ്ബോ​ട്ട് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ആ​ക​ർ​ഷ​ക​മാ​യ അ​ധി​ക സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. കോ​ടി​ക​ൾ ചെ​ല​വാ​ക്കി ഉ​ണ്ടാ​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ സ്വ​കാ​ര്യ ക​ക്ഷി​ക​ൾ​ക്ക് ന​ൽ​കി​യ​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലി​ൽ ഒ​രേ​സ​മ​യം നാ​ല് ഹൗ​സ്ബോ​ട്ടു​ക​ൾ വ​രെ നി​ർ​ത്താ​ൻ ക​ഴി​യും. എ​ന്നാ​ൽ, ഇ​തു​വ​രെ​യും ഒ​രു ഹൗ​സ് ബോ​ട്ട് പോ​ലും ഇ​വി​ടെ വ​ന്നി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ജെ​ട്ടി​യി​ൽ ഇ​തി​ന​കം നി​ർ​ത്തു​ന്ന സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്റെ പാ​ണാ​വ​ള്ളി-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ബോ​ട്ട് സ​ർ​വി​സും ടെ​ർ​മി​ന​ലി​ന്റെ ഉ​പ​യോ​ഗ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കും. വൈ​ക്കം സ​ത്യാ​ഗ്ര​ഹ നാ​യ​ക​ൻ പെ​രി​യാ​റി​ന്റെ സ്മാ​ര​കം കൈ​ത​പ്പു​ഴ​ക്കാ​യ​ലോ​ര​ത്ത് ഉ​യ​രു​ന്നു​ണ്ട്. ഇ​തി​ന്റെ പൂ​ർ​ത്തീ​ക​ര​ണ​ത്തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര​സാ​ധ്യ​ത വ​ർ​ധി​ക്കും.

ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ൽ പ​ദ്ധ​തി

അ​രൂ​ക്കു​റ്റി​യി​ലെ ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ൽ പ​ദ്ധ​തി​ക്ക് വേ​ണ്ടി ആ​കെ ചി​ല​വ് 216.47 ല​ക്ഷം രൂ​പ​യാ​ണെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ഴു​പ്പി​ൽ പ​ണി​ത ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ൽ ഉ​പ​യോ​ഗ​മി​ല്ലാ​തെ ന​ശി​ക്കു​ക​യാ​ണ്. മെ​ഗാ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​തും പ​ണി​ത​ത്. 138.06 ല​ക്ഷം രൂ​പ ഇ​തി​ന്റെ നി​ർ​മാ​ണ​ത്തി​ന് ചെ​ല​വാ​യി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ന്നു. ഈ ​കെ​ട്ടി​ട​ങ്ങ​ളും ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലും സ​ർ​ക്യൂ​ട്ട് ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ത്തി​യ​തോ​ട് നി​വാ​സി​ക​ൾ. കോ​ട​ന്തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ച വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്ര​ത്തെ​യും സ​ർ​ക്യൂ​ട്ട് ടൂ​റി​സ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം വ​ഴി​തു​റ​ക്കും. ദേ​ശീ​യ പാ​ത​യോ​ര​ത്ത് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ട്ട് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്ന അ​മി​നി​റ്റി സെ​ന്റ​റി​ന് (വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം) ലോ​ക്ക് വീ​ണി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്നു.

സെ​ന്റ​റും പ​രി​സ​ര​വും കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. എ.​എം. ആ​രി​ഫ് എം.​എ​ൽ.​എ ആ​യി​രി​ക്കു​മ്പോ​ൾ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്ഥ​ല​ത്ത് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ ഇ​രി​പ്പി​ട​ങ്ങ​ൾ, ഓ​പ​ൺ ഓ​ഡി​റ്റോ​റി​യം, കോ​ഫി ഷോ​പ്, എ.​ടി.​എം, ശു​ചി​മു​റി, ഫീ​ഡി​ങ് മു​റി, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് എ​ന്നി​വ​യാ​യി​രു​ന്നു വി​ഭാ​വ​നം ചെ​യ്ത​ത്.

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞെ​ങ്കി​ലും സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ല. ആ​കെ ഉ​ണ്ടാ​യി​രു​ന്ന ഒ​രു ഹോ​ട്ട​ലും പൂ​ട്ടി. സൗ​ജ​ന്യ സേ​വ​ന​മെ​ന്നാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​വി​ടെ യാ​ത്ര​ക്കാ​ർ​ക്കു വി​ശ്ര​മി​ക്കാ​ൻ ഇ​രി​പ്പി​ട​ങ്ങ​ൾ പോ​ലും ഇ​ല്ലാ​യി​രു​ന്നു. ഓ​പ​ൺ ഓ​ഡി​റ്റോ​റി​യ​വും പാ​ർ​ക്കും കാ​ടു​ക​യ​റി. പൊ​തു​മ​രാ​മ​ത്തി​ന് കീ​ഴി​ൽ രൂ​പ​വ​ത്ക​രി​ച്ച ആ​ശ്വാ​സ് അ​മി​നി​റ്റി സ​മി​തി​ക്കാ​യി​രു​ന്നു മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല. നി​ല​വി​ൽ ആ​രും തി​രി​ഞ്ഞ് നോ​ക്കാ​നി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ് വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം. അ​രൂ​ർ- തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന് പ്ര​സ​ക്തി ഇ​ല്ലാ​താ​കും. പു​ത്ത​ൻ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ​ക്ക് കെ​ട്ടി​ടം വി​ഭാ​വ​ന ചെ​യ്യാ​വു​ന്ന​താ​ണ്.

ഇ​പ്പോ​ൾ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ന്ധ​കാ​ര​ന​ഴി​യി​ലെ ക​ട​ലോ​ര വി​നോ​ദ സ​ഞ്ചാ​രാ​വ​ശ്യ​ത്തി​ന് പ​ണി​ത കെ​ട്ടി​ട​ങ്ങ​ളും അ​രൂ​ർ സ​ർ​ക്യൂ​ട്ട് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് പ​ണി​ത​താ​ണ്. ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ഇ​വ​യും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgettourism projectAroor
News Summary - Tourism project on hold; Arur mandal hopes for budget announcement
Next Story