ടിപ്പർ ലോറി ഇൻസുലേറ്റഡ് വാനിൽ ഇടിച്ച് ഇന്ധന ടാങ്ക് പൊട്ടി
text_fieldsമണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ടിപ്പർ ലോറി
റോഡിൽ നിന്നും നീക്കം ചെയ്യുന്നു
അരൂർ: ടിപ്പർ ലോറിയും ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടിപ്പർ ലോറിയുടെ ഇന്ധന ടാങ്ക് ചോർന്നു. ഇന്ധനം റോഡിൽ ഒഴുകിയത് പരിഭ്രാന്തി പരത്തി. ദേശീയപാതയിൽ ചന്തിരൂരിൽ ചൊവ്വാഴ്ച വൈകിട്ട് നാലിന് അരൂർ പെട്രോൾ പമ്പിനു തെക്കുഭാഗത്താണ് അപകടം.
റോഡിന്റെ കിഴക്കുഭാഗത്തുള്ള ഐസ് പ്ലാന്റിൽ നിന്നും ഐസ് കയറ്റിയ ശേഷം റോഡിലേക്കിറങ്ങിയ ഇൻസുലേറ്റഡ് ലോറിയുടെ പിന്നിലിടിച്ച ടിപ്പർ ലോറി നിയന്ത്രണം വിട്ട് ഉയരപ്പാതയുടെ മീഡിയനിലേക്ക് ഇടിച്ചു കയറിയാണ് ഇന്ധന ടാങ്ക് തകർന്നത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു വരി ഗതാഗതം നിലച്ചു. അരൂർ പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. അഗ്നിരക്ഷാ സേന റോഡിൽ ഒഴുകിയ ഇന്ധനം മണ്ണിട്ടു മൂടിയ ശേഷം കഴുകി നീക്കം ചെയ്തു. തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ടിപ്പർ ലോറി റോഡിൽ നിന്നും നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

