ഉയരപ്പാത നിർമാണ സ്ഥലത്ത് മോഷണം: മൂന്നുപേർ പിടിയിൽ
text_fieldsനിയാസ്, അജിത്ത്, സുലൈമാൻ
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണ സ്ഥലത്തുനിന്ന് ഡൈനാമിക്ക് ട്രസ്സിങ് പ്ലേറ്റ് മോഷ്ടിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പള്ളുരുത്തി വെളി കിഴക്കേ തൊമ്മശ്ശേരിൽ സുലൈമാൻ (50), പനങ്ങാട് പുളിയംപള്ളിയിൽ നിയാസ് (38), കളമശ്ശേരി അഭിഭവനത്തിൽ അജിത്ത് (46) എന്നിവരാണ് അരൂർ പൊലീസിന്റെ പിടിയിലായത്. സ്പാനുകളുടെ അടിയിൽ വെക്കുന്നതാണ് ട്രസ്സിങ് പ്ലേറ്റ്. 10,000 രൂപയാണ് ഒന്നിന് വില. കാസ്റ്റ് അയണിൽ നിർമിച്ച ഒമ്പതെണ്ണം എരമല്ലൂർ സാനിയ തിയറ്ററിന് സമീപത്തുനിന്നാണ് മോഷ്ടിച്ചത്.
പൊലീസ് പട്രോളിങ്ങിനിടെ ഞായറാഴ്ച രാത്രി പത്തോടെ മൂന്നുപേരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണം മനസ്സിലാക്കിയത്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി.

