അവഗണനയിൽ ഒറ്റപ്പെട്ട് കായലോരവാസികൾ
text_fieldsകോടംതുരുത്ത് എട്ടാം വാർഡിലെ വെള്ളക്കെട്ട് പ്രദേശത്തെ ഒറ്റത്തടിപ്പാലം
അരൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിന്റെ കിഴക്കൻ പ്രദേശങ്ങളിൽ റോഡില്ല, വഴിയില്ല, പാലമില്ല, സഞ്ചരിക്കാൻ മാർഗമില്ല. മഴപെയ്താൽ വെള്ളക്കെട്ടായി മാറുന്ന ഈ പ്രദേശം അവഗണനയിൽ ഒറ്റപ്പെടുകയാണ്.
ദേശീയപാതയിൽ നിന്ന് തുടങ്ങുന്ന എം.വി പുരുഷൻ റോഡിൽ പാലം അനിവാര്യമാണ്. ഒരു സ്ലാബ് പാലമെങ്കിലും നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ചുറ്റുപാടും ജലാശയങ്ങൾ നിറഞ്ഞ കായൽപ്രദേശത്തെ സ്ഥിര താമസക്കാർക്ക് പുറത്തേക്ക് കടക്കാൻ ഒറ്റത്തടി പാലം മാത്രമാണ് ആശ്രയം. സ്കൂൾ വിദ്യാർഥികളടക്കമുള്ളവരുടെ ഈ പാലത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്.
പാലം പണിയാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ബഹിഷ്കരണം ഉൾപ്പെടെ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

