Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightസിഗ്നല്‍ തകരാറിലായി;...

സിഗ്നല്‍ തകരാറിലായി; ആലപ്പി-കണ്ണൂര്‍ എക്‌സപ്രസ് നിര്‍ത്തിയിട്ടത് അര മണിക്കൂര്‍

text_fields
bookmark_border
സിഗ്നല്‍ തകരാറിലായി; ആലപ്പി-കണ്ണൂര്‍ എക്‌സപ്രസ് നിര്‍ത്തിയിട്ടത് അര മണിക്കൂര്‍
cancel

അരൂര്‍: സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് ആലപ്പി - കണ്ണൂര്‍ എക്‌സപ്രസ് തീവണ്ടി തീരദേശ റെയില്‍പ്പാതയിലെ തുറവൂര്‍ ലെവല്‍ ക്രോസിനു സമീപം അരമണിക്കൂര്‍ നിര്‍ത്തിയിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് തുറവൂര്‍ - ചാവടി ലെവല്‍ ക്രോസിനടുത്താണ് തീവണ്ടി നിര്‍ത്തിയിട്ടത്.

തുറവൂര്‍ സ്റ്റേഷനില്‍ നിന്ന് ആലപ്പുഴയിലേക്കു തീവണ്ടി പുറപ്പെട്ടെങ്കിലും ലെവല്‍ ക്രോസിനു തെക്കുഭാഗത്ത് സിഗ്‌നലില്‍ ചുവപ്പു തെളിഞ്ഞതിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. ഇതോടെ ഗേറ്റു തുറക്കാന്‍ കഴിയാത്ത സ്ഥിതിയായി.

തിരക്കേറിയ തുറവൂര്‍-ചാവടി റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. 12.30ന് തകരാര്‍ പരിഹരിച്ച് സിഗ്‌നല്‍ സംവിധാനം പുനഃസ്ഥാപിച്ചതോടെ തീവണ്ടി പുറപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainalleppey kannur express
News Summary - Signal issue Alleppey-Kannur Express stopped for half an hour
Next Story