മലിന ജല പൈപ്പ് പൊട്ടിയത് പരിഹരിച്ചു
text_fieldsചന്തിരൂരിലെ പഴയ ദേശീയപാതയില്‍ പൊട്ടിയ മലിന ജല പൈപ്പ് നന്നാക്കുന്നു
അരൂര്‍: ചന്തിരൂർ പഴയ ദേശീയപാത കടന്നുപോകുന്ന സ്ഥലത്ത് മലിന ജല പൈപ്പ് പൊട്ടിയത് നന്നാക്കി. മാലിന്യമൊഴുകി ജനങ്ങൾക്ക് ദുരിതമാകുന്ന ‘മാധ്യമം’ വാർത്തയെത്തുടർന്നാണ് നടപടി. പ്രദേശത്തെ മത്സ്യസംസ്കരണ ശാലകള്‍ പുറം തള്ളുന്ന മലിനജലം ഒഴുക്കുന്ന പൈപ്പാണ് പൊട്ടിയത്. ഇതുനന്നാക്കാതെ മലിനജലം പരിസരമാകെ ഒഴുകി പരന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
തുടര്‍ന്ന് കമ്പിനികള്‍ ഇടപെട്ടാണ് കഴിഞ്ഞദിവസം ജല അതോറിറ്റിയുടെ കരാറുകാരെ കൊണ്ട് പൈപ്പ് നന്നാക്കിയത്. ഇതിന് ചെലവായ തുക കമ്പിനികള്‍ നല്കി. പൊട്ടിയ പൈപ്പിനോട് ചേര്‍ന്ന ജപ്പാന് കുടിവെള്ള പദ്ധതിയുടെ മെയിന്‍ പൈപ്പും വിതരണ ലൈനും കടന്നുപോകുന്നതിനാലാണ് നന്നാക്കാൻ വാട്ടര്‍ അതോറിറ്റിയുടെ കരാറുകാരെ ആശ്രയിച്ചത്.
ചന്തിരൂര്‍ പുത്തന്‍ തോട്ടിലേക്ക് പൊട്ടിയ മലിന ജലം ഒഴുക്കുന്ന പൈപ്പാണിത്. കാലപ്പഴക്കത്താല്‍ ഇടക്കിടെ പൊട്ടുന്ന മലിന ജല പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

