Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightമുന്നറിയിപ്പില്ലാത്ത...

മുന്നറിയിപ്പില്ലാത്ത റോഡ് നിർമാണം; അരൂരിൽ ഗതാഗത സ്തംഭനം

text_fields
bookmark_border
മുന്നറിയിപ്പില്ലാത്ത റോഡ് നിർമാണം; അരൂരിൽ ഗതാഗത സ്തംഭനം
cancel
camera_alt

അരൂർ -അരൂക്കുറ്റി റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ ഗതാഗത സ്തംഭനം

അ​രൂ​ർ: മു​ന്ന​റി​യി​പ്പി​ല്ലാ​തെ റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ അ​രൂ​ക്കു​റ്റി -അ​രൂ​ർ റോ​ഡി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് റോ​ഡ്​ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മെ​ഷീ​നു​ക​ളും വാ​ഹ​ന​ങ്ങ​ളു​മാ​യി ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​രൂ​ക്കു​റ്റി പാ​ല​ത്തി​ൽ എ​ത്തി​യ​ത്.

പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ, നേ​ര​ത്തേ പോ​കാ​നു​ള്ള മു​ന്നൊ​രു​ക്കം ന​ട​ത്തു​ക​യോ ചെ​യ്യാ​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഗ​താ​ഗ​തം ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​നും ഒ​ച്ച​പ്പാ​ടി​നും ഇ​ട​യാ​ക്കി.

അ​രൂ​ക്കു​റ്റി പാ​ലം മു​ത​ൽ അ​രൂ​ർ ക്ഷേ​ത്രം വ​രെ​യു​ള്ള റോ​ഡാ​ണ്​ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​രൂ​ക്കു​റ്റി മു​ത​ൽ പൂ​ച്ചാ​ക്ക​ൽ വ​രെ​യു​ള്ള റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്തും. ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​യ​ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ്.

വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ ചെ​റി​യ ഗ​താ​ഗ​ത ത​ട​സ്സം​പോ​ലും മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഇ​ത​റി​യാ​വു​ന്ന പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ റോ​ഡ് പ​ണി പ​ര​മാ​വ​ധി രാ​ത്രി​യി​ലോ ഉ​ച്ച​സ​മ​യ​ങ്ങ​ളി​ലോ ആ​ക്കി പ​രി​മി​ത​പ്പെ​ടു​ത്താ​റു​ണ്ട്. എ​ന്നാ​ൽ, ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ നേ​രി​ട്ട് ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ അ​റി​യി​ക്കാ​തെ​യാ​ണെ​ന്ന് പി.​ഡ​ബ്ല്യു.​ഡി ചേ​ർ​ത്ത​ല ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ ദേ​ശീ​യ​പാ​ത​യി​ൽ തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​രൂ​ക്കു​റ്റി വ​ഴി ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ റോ​ഡ്​ പു​ന​ർ​നി​ർ​മാ​ണ​മെ​ന്നാ​ണ്​ വി​വ​രം. തു​റ​വൂ​രി​ലെ​ത്തു​ന്ന വ​ട​ക്കോ​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ തു​റ​വൂ​രി​ൽ​നി​ന്ന് കു​മ്പ​ള​ങ്ങി റോ​ഡി​ലൂ​ടെ തി​രി​ച്ചു​വി​ടാ​നും തീ​രു​മാ​ന​മു​ണ്ട്. ഈ ​റോ​ഡും പു​ന​ർ​നി​ർ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic jamRoad constructionwithout warning
News Summary - Road construction without warning; Traffic jam in Arur
Next Story