റെയിൽവേഗേറ്റ് അറ്റകുറ്റപണിക്കായി അടച്ചു
text_fieldsഅരൂർ: തീരദേശ റെയിൽവേയിൽ വെളുത്തുള്ളി റോഡിലെ റെയിൽവേ ഗേറ്റ് അറ്റകുറ്റപണിക്കായി അടച്ചു. വ്യാഴാഴ്ച തുടങ്ങിയ റെയിൽവേ റോഡിലെ അറ്റകുറ്റപ്പണികൾ 19നേ അവസാനിക്കൂ. റെയിൽവേഗേറ്റ് അടച്ചത് വെളുത്തുള്ളി നിവാസികൾക്ക് അറിയാമായിരുന്നു. രണ്ടുദിവസം മുമ്പ് ഇവിടെ അറ്റകുറ്റപ്പണികളുടെ വിവരങ്ങൾ അറിയിച്ച് മുന്നറിയിപ്പ് ബോർഡ് റെയിൽവേ െവച്ചിരുന്നു.
എന്നാൽ പുറത്തുനിന്ന് വെളുത്തുള്ളിയിലേക്ക് വരുന്നവർക്ക് ഇക്കാര്യം അറിയുവാൻ മാർഗം ഉണ്ടായിരുന്നില്ല. സാധാരണ റെയിൽവേയിലെ അറ്റകുറ്റപ്പണികൾ പത്രം വഴി നാട്ടുകാരെ അറിയിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ അതുണ്ടായില്ല.വെളുത്തുള്ളി കോളനിയിലേക്ക് വന്ന നിരവധി വാഹനങ്ങൾക്ക് റെയിൽവേ ഗേറ്റ് അടച്ചിട്ടത് മൂലം തിരികെ പോകേണ്ടിവന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

