Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_right'ഒരു നെല്ലും ഒരു മീനും...

'ഒരു നെല്ലും ഒരു മീനും പദ്ധതി'; പൊക്കാളി കൃഷിയുടെ വിളവെടുപ്പ് നടത്തി

text_fields
bookmark_border
koythulsavam
cancel
camera_alt

കൊയ്ത്തുത്സവം അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ രാഖി ആൻറണി ഉദ്ഘാടനം ചെയ്യുന്നു

അരൂർ: പഞ്ചായത്തിലെ ചന്തിരൂർ ഇളയപാടം പാടശേഖരത്തിൽ ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം നടത്തിയ പൊക്കാളി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഇക്കുറി കനത്ത മഴയും പ്രകൃതി ക്ഷോഭങ്ങളും നേരിട്ടെങ്കിലും പൊക്കാളി നെല്ല് അതിനെയെല്ലാം അതിജീവിച്ച് നൂറുമേനി വിളവും നൽകി. കൊയ്ത്തിനുള്ള തൊഴി‍ലാളികളുടെ ​കുറവ്​ മാത്രമാണ് ആശങ്ക ഉണർത്തുന്നത്. കൊയ്ത്തുത്സവം അരൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ രാഖി ആന്‍റണി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.പി.ബിജു,അംഗങ്ങളായ ബി.കെ.ഉദയകുമാർ, അമ്പിളി ഷിബു, കർഷകരായ ജെ.ആർ.അജിത്ത്, സന്ധ്യ അജിത്ത്, സംഘം സെക്രട്ടറി മുഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ ജൂലൈ 23ന് ദലീമ ജോജോ എം.എൽ.എയാണ് വിത്ത് വിത ഉദ്ഘാടനം ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pokkali
News Summary - Paddy was harvested
Next Story