Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightദേശീയപാത വികസനം; അരൂർ...

ദേശീയപാത വികസനം; അരൂർ വില്ലേജ് ഓഫിസ് കെട്ടിടം പൊളിക്കുമെന്ന് ആശങ്ക

text_fields
bookmark_border
ദേശീയപാത വികസനം; അരൂർ വില്ലേജ് ഓഫിസ് കെട്ടിടം പൊളിക്കുമെന്ന് ആശങ്ക
cancel

അ​രൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം ഇ​ല്ലാ​താ​കു​മെ​ന്ന് ആ​ശ​ങ്ക. അ​രൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കു​വ​ശം ദേ​ശീ​യ​പാ​ത​ക്ക്​ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​രൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ് ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് റ​വ​ന്യൂ വ​കു​പ്പ്.

30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഓ​ഫി​സ് ഇ​വി​ടെ നി​ർ​മി​ച്ചി​ട്ട്. ഓ​ഫി​സി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​വും റ​വ​ന്യൂ പു​റ​മ്പോ​ക്കാ​ണ്. ഈ ​സ്ഥ​ല​ത്തി​ന്റെ കു​റ​ച്ചു​ഭാ​ഗം റോ​ഡ്​ വി​ക​സ​ന​ത്തി​ന് എ​ടു​ക്കു​മെ​ന്ന് അ​റി​യു​ന്നു. ഓ​ഫി​സി​ന്റെ സ​മീ​പ​ത്തു​ള്ള വീ​ട്ടു​കാ​രു​മാ​യി പ​ഞ്ചാ​യ​ത്ത് ചി​ല നീ​ക്കു​പോ​ക്കു​ക​ൾ​ക്ക് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

വി​ല്ലേ​ജ് ഓ​ഫി​സി​ന്റെ സ​മീ​പ​ത്തെ സ്ഥ​ലം അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടു​കാ​ർ​ക്ക് വ​ഴി​യാ​വ​ശ്യ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യും വ​ഴി​ക്ക് ന​ൽ​കി​യ സ്ഥ​ല​ത്തി​ന് പ​ക​രം ഓ​ഫി​സി​ന് കു​റ​ച്ചു​കൂ​ടി സ്ഥ​ലം വീ​ട്ടു​കാ​ർ വി​ട്ടു​ന​ൽ​കു​ക​യും ചെ​യ്താ​ൽ പ്ര​ശ്ന​ത്തി​ന്​ പ​രി​ഹാ​ര​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും ഇ​ക്കാ​ര്യം കൂ​ടി​യാ​ലോ​ചി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ വി​ല്ലേ​ജ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കേ​ണ്ടി വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Highway DevelopmentAroor village office
News Summary - National Highway Development; Worried that Arur village office building will be demolished
Next Story