യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍
text_fieldsറബിൻ
അരൂർ: ഇരുചക്രവാഹനത്തില്‍ ജിമ്മിലേക്ക് പോയ യുവതിയെ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാര്‍ഡ് എഴുപുന്ന തെക്ക് വെളിയില്‍ വീട്ടിൽ റബിൻ ഫെര്‍ണാണ്ടസിനെയാണ് (26) അരൂർ പൊലീസ് അറസ്റ്റ് ചെയ്ത്.
പുലർച്ച 5.30ന് ജിമ്മിൽ പരിശീലനത്തിന് പോവുകയായിരുന്നു യുവതി. പിന്നാലെ മറ്റൊരു ഇരുചക്രവാഹനത്തിൽ പിന്തുടര്‍ന്ന പ്രതി എരമല്ലൂർ കൊച്ചുവെളിക്കവലക്ക് സമീപത്തെ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് സമീപം വെച്ച് കടന്നുപിടിക്കുകയായിരുന്നു. പൊടുന്നനെ കടന്നുകളഞ്ഞെങ്കിലും ഇയാള്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ സഹിതം യുവതി അരൂര്‍ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭവശേഷം ഭാര്യയുമായി വിവിധ സ്ഥലങ്ങൾ സന്ദര്‍ശിക്കാൻ പോയ ഇയാളെ സമർഥമായാണ് അരൂർ പെലീസ് പിടികൂടിയത്. സി.ഐ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ എസ്.ഐ അനില്‍കുമാർ, സി.പി.ഒമാരായ വിജേഷ്, ബിജോയ്, നിധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

