Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightതെരുവുനായ്ക്കൾ ...

തെരുവുനായ്ക്കൾ മുന്നൂറോളം താറാവുകളെ കടിച്ചുകൊന്നു

text_fields
bookmark_border
തെരുവുനായ്ക്കൾ  മുന്നൂറോളം താറാവുകളെ കടിച്ചുകൊന്നു
cancel
camera_alt

തെരുവുനായ്ക്കൾ താറാവ് കൂട്ടത്തെ കൊന്നിട്ടിരിക്കുന്നു

അരൂർ: ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പാലേക്കാട്ട് കളം ബിനുവി​െൻറ താറാവുകൃഷിക്കളത്തിൽ തെരുവ്നായ്ക്കൾ മുന്നൂറോളം താറാവുകളെ കടിച്ചു കൊന്നു.

വിനുവി​െൻറ വീടിന് അകലെയാണ് താറാവുകളെ വളർത്തുന്നത്. അതുകൊണ്ട് താറാവിനെ ആക്രമിച്ചപ്പോൾ ശബ്​ദം കേൾക്കാൻ കഴിഞ്ഞില്ല. പുലർച്ചെ താറാവുകളെ നോക്കാൻ ചെന്നപ്പോഴാണ് നായ്ക്കൾ അക്രമം നടത്തിയത് അറിയുന്നത്.

ബാങ്കിൽ നിന്ന് വായ്​പ എടുത്താണ് താറാവ് കൃഷി നടത്തിയിരുന്നതെന്ന്​ ബിനു പറഞ്ഞു. സമീപത്തുള്ള മറ്റു താറാവ് വളർത്തു കേന്ദ്രങ്ങളിലും തെരുവുനായ്ക്കളുടെ അക്രമം ഉണ്ടായെങ്കിലും കൂട്ടത്തോടെ നായ്ക്കൾ താറാവ് കൂടുകൾ പൊളിച്ച് അകത്തു കടന്നപ്പോൾ വെള്ളത്തിലിറങ്ങി താറാവുകൾ രക്ഷപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogduck farmer
News Summary - lose in duck farm due to stray dog attack
Next Story